കളിയും ജീവിതവും വളർത്താൻ ആഗ്രഹമുള്ള ഏതൊരു താരത്തിനും സ്വാഗതം:സൗദി ചീഫ്

നിരവധി സൂപ്പർ താരങ്ങളാണ് ഇപ്പോൾ സൗദി അറേബ്യയിൽ കളിച്ചുകൊണ്ടിരിക്കുന്നത്.ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഈയൊരു മാറ്റത്തിന് തുടക്കം കുറിച്ചത്. ഇന്ന് നെയ്മറും ബെൻസിമയുമൊക്കെ സൗദി അറേബ്യയുടെ താരങ്ങളാണ്. റെക്കോർഡ് സാലറികളാണ് ഈ താരങ്ങൾക്കെല്ലാവർക്കും ലഭിക്കുന്നത്.ആകർഷകമായ സാലറി തന്നെയാണ് പലരെയും സൗദിയിലേക്ക് ആകർഷിക്കുന്നത്.

സൗദി ലീഗിലേക്ക് ഇനിയും കൂടുതൽ സൂപ്പർതാരങ്ങൾ എത്തുമെന്ന് കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. സൗദി അറേബ്യൻ ലീഗിന്റെ ചീഫ് എക്സിക്യൂട്ടീവ് ആയ മിഷേൽ എമിനാലോ ഇക്കാര്യം തുറന്നുപറയുകയും ചെയ്തിട്ടുണ്ട്. കളിയോടൊപ്പം ജീവിത നിലവാരവും സൗദിയിൽ വളർത്താം എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. ബിസിനസിന് വേണ്ടിയാണ് തങ്ങൾ ഓപ്പണായി ഇരിക്കുന്നതെന്നും ഇദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.എമിനാലോയുടെ വാക്കുകൾ ഇങ്ങനെയാണ്.

” കളിയുടെ നിലവാരം ഉയർത്താനും ജീവിതത്തിന്റെ നിലവാരം ഉയർത്താനും ആഗ്രഹിക്കുന്ന ഓരോ താരത്തിനു വേണ്ടിയും സൗദി അറേബ്യൻ ലീഗ് തുറന്നു കിടക്കുകയാണ്. സൗദിയിൽ ജീവിക്കുന്നതിലൂടെ നിങ്ങളുടെ ജീവിത നിലവാരം ഉയർത്താൻ സാധിക്കും.ഞങ്ങൾ ബിസിനസിന് വേണ്ടി ഓപ്പൺ ചെയ്തിട്ടിരിക്കുകയാണ് ” ഇതാണ് സൗദി ഫുട്ബോൾ ചീഫ് എക്സിക്യൂട്ടീവ് പറഞ്ഞിട്ടുള്ളത്.

ഏതായാലും വരുന്ന ജനുവരിയിലും സമ്മർ ട്രാൻസ്ഫർ വിൻഡോയിലുമായി കൂടുതൽ മികച്ച താരങ്ങളെ എത്തിക്കാൻസൗദിക്ക് പദ്ധതികൾ ഉണ്ട്.കെവിൻ ഡി ബ്രൂയിന, മുഹമ്മദ് സല എന്നീ താരങ്ങളെയാണ് ഇപ്പോൾ പ്രധാനമായും സൗദി ലീഗ് പരിഗണിക്കുന്നത്. സൂപ്പർതാരങ്ങൾ എത്തിയതുകൊണ്ട് തന്നെ കൂടുതൽ വിസിബിലിറ്റി ഈ ലീഗിന് ലഭിക്കുന്നുണ്ട്.ഇന്ന് ഫുട്ബോൾ ലോകത്ത് ശ്രദ്ധിക്കപ്പെടുന്ന ഒരു ലീഗായി മാറാൻ സൗദി ലീഗിന് കഴിഞ്ഞിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *