കംബാക്ക് കിംഗ് ക്രിസ്റ്റ്യാനോ തന്നെ, ഈ കണക്കുകൾ അത് തെളിയിക്കുന്നു!

കഴിഞ്ഞ സീസൺ ക്രിസ്റ്റ്യാനോ റൊണാൾഡോയെ സംബന്ധിച്ചിടത്തോളം വളരെയധികം ബുദ്ധിമുട്ടേറിയതായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ അദ്ദേഹത്തിന് പലപ്പോഴും ബെഞ്ചിൽ ഇരിക്കേണ്ടി വന്നു. അതിനെ തുടർന്നായിരുന്നു വിവാദങ്ങൾ ഉണ്ടായതും ക്ലബ്ബ് വിടേണ്ടി വന്നതും. പോർച്ചുഗലിലും കാര്യങ്ങൾ അങ്ങനെയൊക്കെ തന്നെയായിരുന്നു.

പക്ഷേ അൽ നസ്റിൽ എത്തിയതിന് പിന്നാലെ കാര്യങ്ങൾക്ക് മാറ്റം വന്നു. പോർച്ചുഗൽ ദേശീയ ടീമിൽ റോബർട്ടോ മാർട്ടിനസ് പരിശീലകനായ എത്തിയതിനുശേഷം റൊണാൾഡോക്ക് നല്ല സമയമാണ്.മികച്ച പ്രകടനമാണ് ഇപ്പോൾ റൊണാൾഡോ നടത്തുന്നത്. കഴിഞ്ഞ സീസണിൽ ഒരല്പം പിറകോട്ട് പോയെങ്കിലും ഒരു തകർപ്പൻ കംബാക്ക് തന്നെ റൊണാൾഡോ ഇപ്പോൾ നടത്തിയിട്ടുണ്ട്.

കഴിഞ്ഞ സീസണിൽ ആകെ 35 മത്സരങ്ങൾ കളിച്ച റൊണാൾഡോ 17 ഗോളുകളാണ് നേടിയിട്ടുള്ളത്.റൊണാൾഡോയെ സംബന്ധിച്ചിടത്തോളം ഇത് ഒരല്പം നിരാശപ്പെടുത്തുന്ന കണക്കുകൾ തന്നെയായിരുന്നു.എന്നാൽ ഈ സീസണിൽ ഇതിനോടകം തന്നെ കിടിലൻ തിരിച്ചുവരവ് റൊണാൾഡോ നടത്തിക്കഴിഞ്ഞു. 18 മത്സരങ്ങളിൽ നിന്ന് 18 ഗോളുകളാണ് റൊണാൾഡോ നേടിയിട്ടുള്ളത്.അതായത് കഴിഞ്ഞ സീസണിനേക്കാൾ കൂടുതൽ ഗോളുകൾ റൊണാൾഡോ ഇപ്പോൾ നേടിക്കഴിഞ്ഞു.

സൗദി ലീഗിൽ തകർപ്പൻ പ്രകടനമാണ് താരം നടത്തുന്നത്.ആകെ കളിച്ച ഒൻപത് മത്സരങ്ങളിൽ നിന്ന് 16 ഗോൾ പങ്കാളിത്തങ്ങൾ വഹിക്കാൻ റൊണാൾഡോക്ക് കഴിഞ്ഞിട്ടുണ്ട്. 11 ഗോളുകളും 5 അസിസ്റ്റുകളുമാണ് റൊണാൾഡോ നേടിയിട്ടുള്ളത്. പോർച്ചുഗലിന് വേണ്ടി കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിൽ നാല് ഗോളുകളും റൊണാൾഡോ നേടി.ചുരുക്കത്തിൽ ഒരു കിടിലൻ തിരിച്ചുവരവാണ് റൊണാൾഡോയിൽ നിന്നും നമുക്ക് കാണാനായത്.

Leave a Reply

Your email address will not be published. Required fields are marked *