എല്ലാം നൽകും,അൽ ഹിലാലിനെ തോൽപ്പിച്ചുകൊണ്ട് കിരീടം നേടണം:ക്രിസ്റ്റ്യാനോ
ഇന്നലെ സൗദി അറേബ്യൻ ലീഗിൽ നടന്ന അവസാന മത്സരത്തിൽ ഗംഭീര വിജയം നേടാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബായ അൽ നസ്റിന് സാധിച്ചിട്ടുണ്ട്. കരുത്തരായ അൽ ഇത്തിഹാദിനെ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് നസ്ർ തോൽപ്പിച്ചിട്ടുള്ളത്.തിളങ്ങിയത് മറ്റാരുമല്ല,ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ്. മത്സരത്തിൽ രണ്ട് ഗോളുകളാണ് അദ്ദേഹം നേടിയത്.
ഇതോടെ സൗദി ലീഗ് സീസൺ അവസാനിച്ചിട്ടുണ്ട്. കരുത്തരായ അൽ ഹിലാലാണ് കിരീടം സ്വന്തമാക്കിയത്.അൽ നസ്ർ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഇനി കിങ്സ് കപ്പ് ഫൈനലാണ് നടക്കാൻ ബാക്കിയുള്ളത്.അൽ ഹിലാലും അൽ നസ്റും തമ്മിലാണ് ഈ ഫൈനൽ മത്സരത്തിൽ ഏറ്റുമുട്ടുക. ഈ കിരീടം നേടണമെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” വരുന്ന കിംഗ്സ് കപ്പ് ഫൈനൽ മത്സരം ഫെയറായ രൂപത്തിൽ നടത്തപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.ഞങ്ങളുടെ ലക്ഷ്യം കിങ്സ് കപ്പ് കിരീടം നേടുക എന്നുള്ളത് തന്നെയാണ്. അതിന് വേണ്ടി കളിക്കളത്തിൽ എല്ലാം നൽകാൻ ഞങ്ങൾ തയ്യാറായി കഴിഞ്ഞു “ഇതാണ് റൊണാൾഡോ പറഞ്ഞിട്ടുള്ളത്.
റൊണാൾഡോയിൽ തന്നെയാണ് ഈ ക്ലബ്ബിന്റെ പ്രതീക്ഷകൾ.പക്ഷേ അൽ ഹിലാൽ മാസ്മരിക ഫോമിലാണ് കളിക്കുന്നത്.സൗദി അറേബ്യൻ ലീഗിൽ ഒരു തോൽവി പോലും അറിയാതെയാണ് അൽ ഹിലാൽ ഈ സീസൺ പൂർത്തിയാക്കിയിരിക്കുന്നത്.