എന്തൊരു ഫോമാണിത്..! പൊളിച്ചടുക്കൽ തുടർന്ന് ക്രിസ്റ്റ്യാനോ!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ 39 ആമത്തെ വയസ്സിലും അസാധാരണമായ പ്രകടനം തുടരുകയാണ്. ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അൽ നസ്ർ അൽ ഇത്തിഫാക്കിനെ പരാജയപ്പെടുത്തിയിട്ടുള്ളത്. മത്സരത്തിൽ ഒരു പെനാൽറ്റി ഗോൾ ക്രിസ്റ്റ്യാനോ നേടിയിട്ടുണ്ട്.ഇതിന് പുറമേ മികച്ച പ്രകടനം അദ്ദേഹം പുറത്തെടുക്കുകയും ചെയ്തിട്ടുണ്ട്.

ഈ സീസണിൽ ഗംഭീര പ്രകടനമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്.ക്ലബ്ബിനും രാജ്യത്തിനും വേണ്ടി ആകെ 8 മത്സരങ്ങളാണ് റൊണാൾഡോ കളിച്ചിട്ടുള്ളത്. അതിൽ നിന്ന് ഒമ്പത് ഗോൾ പങ്കാളിത്തങ്ങൾ വഹിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.7 ഗോളുകളും രണ്ട് അസിസ്റ്റുകളും ആണ് അദ്ദേഹത്തിന്റെ സമ്പാദ്യം. പ്രായം എത്രയായാലും തന്റെ വീര്യം കുറഞ്ഞിട്ടില്ല എന്ന് തെളിയിക്കുന്നതിന്റെ തെളിവുകളാണ് ഈ കണക്കുകൾ എല്ലാം.

സൗദി അറേബ്യൻ ലീഗിൽ മൂന്ന് ഗോളുകളും ഒരു അസിസ്റ്റുമാണ് താരം നേടിയിട്ടുള്ളത്.പോർച്ചുഗലിന് വേണ്ടി കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിൽ രണ്ടു ഗോളുകൾ താരം നേടിയിരുന്നു. നിലവിൽ കരിയറിൽ ആകെ 902 ഗോളുകൾ പൂർത്തിയാക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കഴിഞ്ഞിട്ടുണ്ട്.1000 ഗോളുകൾ എന്ന നാഴിക കല്ലിലേക്കാണ് അദ്ദേഹം കുതിച്ചു കൊണ്ടിരിക്കുന്നത്.

ഇനി കിംഗ്സ് കപ്പിലാണ് അൽ നസ്ർ അടുത്ത മത്സരത്തിനു വേണ്ടി ഇറങ്ങുക.അൽ ഹാസേമിനെയാണ് അവർ നേരിടുക.ആ മത്സരത്തിലും റൊണാൾഡോ തന്നെയാണ് പ്രതീക്ഷകൾ.താരത്തിന്റെ ഈ മികവ് ആരാധകർക്ക് ഏറെ സന്തോഷം നൽകുന്ന ഒന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *