എന്തുകൊണ്ട് ക്രിസ്റ്റ്യാനോയെ ബാലൺഡി’ഓർ ലിസ്റ്റിൽ നിന്നും ഒഴിവാക്കി എന്നതിന് വിശദീകരണം നൽകി ഫ്രാൻസ് ഫുട്ബോൾ എഡിറ്റർ.

ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺഡി’ഓർ പുരസ്കാരം ഇന്നാണ് സമ്മാനിക്കുക.ഇന്ന് രാത്രി ഇന്ത്യൻ സമയം ഒരു മണിക്ക് പാരീസിൽ വച്ചുകൊണ്ടാണ് ഈ അവാർഡ് ദാന ചടങ്ങ് നടക്കുക. ഫ്രാൻസ് ഫുട്ബോൾ മാഗസിനാണ് ബാലൺഡി’ഓർ ജേതാവിനെ തിരഞ്ഞെടുക്കുന്നത്.ലയണൽ മെസ്സിക്കാണ് ഇത്തവണ ഏറ്റവും കൂടുതൽ സാധ്യതകൾ കല്പിക്കപ്പെടുന്നത്.

30 പേരുടെ ലിസ്റ്റ് അവർ നേരത്തെ തന്നെ പ്രസിദ്ധീകരിച്ചു കഴിഞ്ഞിരുന്നു. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ 30 പേരിൽ ഇടം നേടാൻ കഴിഞ്ഞിരുന്നില്ല. അതിനുള്ള ഒരു വിശദീകരണം ഇപ്പോൾ ഫ്രാൻസ് ഫുട്ബോൾ മാഗസിന്റെ എഡിറ്റർ ഇൻ ചീഫ് ആയ വിൻസന്റ് ഗാർഷ്യ നൽകിയിട്ടുണ്ട്.റൊണാൾഡോയുടെ അഭാവം തങ്ങൾക്കിടയിൽ ഒരു ചർച്ച പോലും ആയിരുന്നില്ല എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.എഡിറ്ററുടെ വാക്കുകൾ ഇങ്ങനെയാണ്.

” കമ്മിറ്റിയുടെ ചർച്ചയിൽ റൊണാൾഡോയുടെ അഭാവം ഒരു വിഷയമേ ആയിരുന്നില്ല.റൊണാൾഡോ വേൾഡ് കപ്പിൽ തിളങ്ങിയിരുന്നില്ല. മാത്രമല്ല ഇപ്പോൾ അദ്ദേഹം കളിക്കുന്നത് വിസിബിലിറ്റി കുറഞ്ഞ ഒരു ലീഗിലാണ്. എന്നിരുന്നാലും ഇപ്പോഴും അദ്ദേഹം മികച്ച താരമാണ് ” ഇതാണ് റൊണാൾഡോയെ തഴയാനുള്ള കാരണമായി കൊണ്ട് വിശദീകരിച്ചിട്ടുള്ളത്.

കഴിഞ്ഞ സീസൺ റൊണാൾഡോ സംബന്ധിച്ചിടത്തോളം അത്ര മികച്ച ഒരു സീസൺ ആയിരുന്നില്ല.എന്നാൽ ഈ സീസണിൽ കാര്യങ്ങൾ വ്യത്യസ്തമാണ്.ഒരു കിടിലൻ തിരിച്ചുവരവാണ് റൊണാൾഡോ നടത്തിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *