എങ്ങും പുകമയം,മെന്റിക്കെതിരെ വിദഗ്ധമായി ഗോളടിച്ച് ക്രിസ്റ്റ്യാനോ .

ഇന്നലെ സൗദി അറേബ്യൻ ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ അൽ നസ്റിന് സാധിച്ചിരുന്നു. മൂന്നിനെതിരെ നാലു ഗോളുകൾക്കാണ് അൽ നസ്ർ അൽ അഹ്ലിയെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മത്സരത്തിൽ ഇരട്ട ഗോളുകളുമായി തിളങ്ങിയിരുന്നു. മറ്റൊരു സൂപ്പർ താരമായ ടാലിസ്ക്ക രണ്ട് ഗോളുകളും ഒരു അസിസ്റ്റും മത്സരത്തിൽ നേടിയിരുന്നു.

നിരവധി ആരാധകരായിരുന്നു ഈ മത്സരം കാണാൻ എത്തിയിരുന്നത്. ഈ ആരാധകരുടെ ആവേശവും ആഘോഷവും അതിന്റെ ഏറ്റവും ഉന്നതിയിലായിരുന്നു. അതുകൊണ്ടുതന്നെ മത്സരത്തിന്റെ തുടക്കത്തിൽ അന്തരീക്ഷം മുഴുവനും പുകമയമായിരുന്നു. ആരാധകർ ഫ്ലയേഴ്സ് ഉപയോഗിച്ചതിനെ തുടർന്നായിരുന്നു ഇത്തരത്തിലുള്ള ഒരു അന്തരീക്ഷം ഉണ്ടായിരുന്നത്. ഈ അന്തരീക്ഷം കൃത്യമായി മുതലെടുക്കാൻ ക്രിസ്റ്റ്യാനോക്ക് സാധിച്ചു എന്നുള്ളതാണ് യാഥാർത്ഥ്യം.

അതായത് മത്സരത്തിന്റെ നാലാം മിനിറ്റിൽ തന്നെ ക്രിസ്റ്റ്യാനോ ഗോൾ നേടുകയായിരുന്നു.സാഡിയോ മാനെയുടെ പാസ് സ്വീകരിച്ച ക്രിസ്റ്റ്യാനോ തന്റെ വീക്ക് ഫൂട്ട് കൊണ്ട് നിലം പറ്റെയുള്ള ഷോട്ട് ഉതിർക്കുകയായിരുന്നു. സൂപ്പർ ഗോൾകീപ്പറായ മെന്റിക്ക് ആ ഷോട്ട് തടുക്കാനാവുന്നതിനു മുന്നേ തന്നെ അത് വലയിൽ കയറിയിരുന്നു. പുകയുടെ പ്രശ്നം റൊണാൾഡോക്കും മെന്റിക്കും ഒരുപോലെ തടസ്സമാണെങ്കിലും ഉപകാരപ്രദമായത് റൊണാൾഡോക്കാണ് എന്ന് പറയേണ്ടിവരും.എന്നാൽ അതുകൊണ്ട് മാത്രം അവസാനിച്ചില്ല. രണ്ടാം പകുതിയിലും റൊണാൾഡോയുടെ മറ്റൊരു ഗോൾ പിറന്നു.

തകർപ്പൻ പ്രകടനമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോൾ ക്ലബ്ബിനായി പുറത്തെടുക്കുന്നത്. ലീഗിൽ ആകെ 6 മത്സരങ്ങൾ കളിച്ച 9 ഗോളുകളും നാല് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.ടോപ്പ് സ്കോററായി നിലകൊള്ളുന്നത് റൊണാൾഡോ തന്നെയാണ്. ഇനി അടുത്ത മത്സരത്തിൽ അൽ തായിയാണ് അൽ നസ്റിന്റെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *