ഇരട്ട ഗോളുകളുമായി ക്രിസ്റ്റ്യാനോ, തകർപ്പൻ വിജയം നേടി അൽ നസ്ർ!
ഇന്നലെ സൗദി അറേബ്യൻ ലീഗിൽ നടന്ന നാലാം റൗണ്ട് പോരാട്ടത്തിൽ അൽ നസ്റിന് തകർപ്പൻ വിജയം. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് അൽ നസ്ർ അൽ ശബാബിനെ പരാജയപ്പെടുത്തിയിട്ടുള്ളത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ട് ഗോളുകളും ഒരു അസിസ്റ്റുമായി തിളങ്ങുകയായിരുന്നു. ശേഷിച്ച ഗോളുകൾ മാനെ,സുൽത്താൻ എന്നിവരാണ് നേടിയത്.
ക്രിസ്റ്റ്യാനോ തന്റെ രണ്ടു ഗോളുകളും പെനാൽറ്റിലൂടെയാണ് നേടിയത്. പതിമൂന്നാം മിനിറ്റിലും പിന്നീട് 38ആം മിനിട്ടിലും ലഭിച്ച പെനാൽറ്റികൾ റൊണാൾഡോ ഒരു പിഴവും കൂടാതെ വലയിൽ എത്തിക്കുകയായിരുന്നു. നാല്പതാം മിനുട്ടിൽ റൊണാൾഡോയുടെ പാസിൽ നിന്നും മാനെ ഒരു ഗോൾ നേടിയതോടെ ആദ്യപകുതിയിൽ തന്നെ മൂന്ന് ഗോളുകൾ നേടിക്കൊണ്ട് അൽ നസ്ർ വിജയം ഉറപ്പിച്ചിരുന്നു.
What an amazing atmosphere in our stadium!
— Cristiano Ronaldo (@Cristiano) August 29, 2023
Very happy to celebrate this win with our fans!💛💙
Fantastic performance from the Team!👏🏼💪🏼
Vamooos @AlNassrFC_EN !⚽️⚽️ pic.twitter.com/vyjNRL4tub
പിന്നീട് രണ്ടാം പകുതിയിൽ 63ആം മിനിറ്റിൽ ലഭിച്ച പെനാൽറ്റി റൊണാൾഡോ സഹതാരമായ ഗരീബിന് നൽകുകയായിരുന്നു.പക്ഷേ അദ്ദേഹം അത് നഷ്ടപ്പെടുത്തി കളഞ്ഞു. പിന്നീട് 78 മിനുട്ടിൽ അൽ ഷബാബിന്റെ അർജന്റീന താരമായ എവർ ബനെഗ റെഡ് കാർഡ് കണ്ടു പുറത്തുപോയി. തൊട്ടു പിന്നാലെ സുൽത്താൻ കൂടി ഗോൾ നേടിയതോടെ അൽ നസ്റിന്റെ ഗോൾ പട്ടിക പൂർത്തിയാവുകയായിരുന്നു.
നാലു മത്സരങ്ങളിൽ നിന്ന് 6 പോയിന്റാണ് അൽ നസ്റിന് ഉള്ളത്. അടുത്ത മത്സരത്തിൽ ഹസേമാണ് ഇവരുടെ എതിരാളികൾ.