ഇപ്പോഴും ലോകത്തെ ഏറ്റവും മികച്ച താരം :ക്രിസ്റ്റ്യാനോയെ കുറിച്ച് മെസ്സിയുടെ മുൻ പരിശീലകൻ!

തകർപ്പൻ ഫോമിലാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോഴും കളിച്ചുകൊണ്ടിരിക്കുന്നത്.അൽ നസ്റിന് വേണ്ടിയും പോർച്ചുഗൽ ദേശീയ ടീമിന് വേണ്ടിയും ഒരുപോലെ മികച്ച പ്രകടനം നടത്താൻ റൊണാൾഡോക്ക് കഴിയുന്നുണ്ട്.ഈ സീസണിൽ ആകെ 19 മത്സരങ്ങൾ കളിച്ച റൊണാൾഡോ 20 ഗോളുകൾ നേടിക്കഴിഞ്ഞു.സൗദി അറേബ്യൻ ലീഗിൽ 9 മത്സരങ്ങളിൽ നിന്ന് 16 ഗോൾ പങ്കാളിത്തങ്ങളാണ് റൊണാൾഡോ വഹിച്ചിട്ടുള്ളത്.

നേരത്തെ പിഎസ്ജിയിൽ വെച്ചു കൊണ്ട് സൂപ്പർ താരം ലയണൽ മെസ്സിയെ പരിശീലിപ്പിച്ചിട്ടുള്ള പരിശീലകനാണ് ക്രിസ്റ്റോഫ് ഗാൾട്ടിയർ.അദ്ദേഹം ഇപ്പോൾ റൊണാൾഡോയെ പ്രശംസിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. ഇപ്പോഴും ലോകത്തെ ഏറ്റവും മികച്ച താരം എന്നാണ് ഗാൾട്ടിയർ പറഞ്ഞിട്ടുള്ളത്.ഈ പ്രായത്തിലും റൊണാൾഡോ പുറത്തെടുക്കുന്ന മികവിനെയാണ് അദ്ദേഹം പ്രശംസിച്ചിട്ടുള്ളത്.ഗാൾട്ടിയറുടെ വാക്കുകൾ ഇങ്ങനെയാണ്.

” നിങ്ങൾ ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരെ കളിക്കുകയാണെങ്കിൽ കൂടുതലായിട്ടും ഒന്നും ചെയ്യാനില്ല.എന്തൊക്കെ ചെയ്തിട്ടും കാര്യമില്ല,കാരണം അദ്ദേഹം രണ്ടു മനോഹരമായ ഗോളുകൾ മത്സരത്തിൽ നേടിയിരിക്കും. റൊണാൾഡോയെ വിവരിക്കാൻ എന്റെ കൈവശം വാക്കുകൾ ഒന്നുമില്ല.അതെല്ലാം നഷ്ടമായിരിക്കുന്നു.ഈ 38 ആം വയസ്സിലും അദ്ദേഹം ചെയ്യുന്നതെല്ലാം അസാധാരണമായ കാര്യങ്ങളാണ്. ഇപ്പോഴും ലോകത്തിലെ ഏറ്റവും മികച്ച താരമായി കൊണ്ട് അദ്ദേഹം തുടരുന്നു ” ഇതാണ് മുൻ പിഎസ്ജി പരിശീലകൻ പറഞ്ഞിട്ടുള്ളത്.

അൽ നസ്റിന്റെ കഴിഞ്ഞ മത്സരത്തിൽ മനോഹരമായ രണ്ട് ഗോളുകൾ റൊണാൾഡോ നേടിയിരുന്നു. അതിനു തൊട്ടു മുന്നേ നടന്ന മത്സരത്തിൽ ആയിരുന്നു ഒരു കിടിലൻ ഫ്രീകിക്ക് ഗോൾ റൊണാൾഡോയുടെ ബൂട്ടിൽ നിന്നും പിറന്നിരുന്നത്. പ്രായം കൂടുംതോറും റൊണാൾഡോക്ക് വീര്യം കൂടുന്നതായാണ് നമുക്കിപ്പോൾ കാണാൻ സാധിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *