ഇന്ന് ക്രിസ്റ്റ്യാനോ സൂക്ഷിച്ച് കളിക്കണം, അല്ലെങ്കിൽ പണി കിട്ടും!

ഇന്ന് കിംഗ്സ് കപ്പിൽ നടക്കുന്ന മത്സരത്തിൽ സൗദി അറേബ്യൻ വമ്പൻമാരായ അൽ നസ്ർ കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.അൽ ശബാബാണ് അൽ നസ്റിന്റെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 11:30നാണ് ഈ മത്സരം നടക്കുക.റിയാദിലെ അൽ ഷബാബ് ക്ലബ്ബ് സ്റ്റേഡിയത്തിൽ വച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക.

കിംഗ്സ് കപ്പിന്റെ ക്വാർട്ടർ ഫൈനൽ മത്സരമാണ് ഇന്ന് നടക്കുന്നത്. ഇന്നത്തെ മത്സരത്തിൽ ഒരു മികച്ച വിജയം നേടിക്കൊണ്ട് സെമിഫൈനലിലേക്ക് പ്രവേശിക്കുക എന്നതാണ് അൽ നസ്റിന്റെ ലക്ഷ്യം. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെടെയുള്ള മിന്നും താരങ്ങൾ അൽ നസ്റിന് വേണ്ടി ഇന്ന് കളത്തിൽ ഇറങ്ങിയേക്കും. എന്നാൽ ഇന്നത്തെ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ സൂക്ഷിച്ച് കളിക്കേണ്ടതുണ്ട്,അല്ലെങ്കിൽ അദ്ദേഹത്തിന് പണി കിട്ടും.

എന്തെന്നാൽ ഇന്നത്തെ മത്സരത്തിൽ യെല്ലോ കാർഡ് വഴങ്ങുന്നത് ഒഴിവാക്കുക എന്നതാണ് റൊണാൾഡോ ചെയ്യേണ്ടത്.യെല്ലോ കാർഡ് ലഭിച്ചാൽ അദ്ദേഹത്തിന് അടുത്ത സെമിഫൈനൽ മത്സരത്തിൽ പുറത്തിരിക്കേണ്ട ഒരു അവസ്ഥ ഉണ്ടാകും. കാരണം നേരത്തെ യെല്ലോ കാർഡുകൾ വഴങ്ങിയ താരമാണ് റൊണാൾഡോ.അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരത്തിൽ അദ്ദേഹം പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കാതെ കളിക്കണം. സസ്പെൻഷനിന്റെ തൊട്ടരികിൽ നിൽക്കുന്ന മറ്റൊരു താരമാണ് ഒട്ടാവിയോ. പക്ഷേ പരിക്കു മൂലം അദ്ദേഹം ഇന്നത്തെ മത്സരങ്ങളിൽ കളിക്കില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സസ്പെൻഷൻ ലഭിക്കുന്ന ഭീതി താൽക്കാലികമായി മാറിയിട്ടുണ്ട്.

അൽ ഹിലാലിനോട് ഒരു വലിയ തോൽവി ഏറ്റുവാങ്ങേണ്ടിവന്നു എന്നത് മാറ്റി നിർത്തിയാൽ സമീപകാലത്ത് മികച്ച പ്രകടനം തന്നെയാണ് അൽ നസ്ർ നടത്തിക്കൊണ്ടിരിക്കുന്നത്.ക്രിസ്റ്റ്യാനോ റൊണാൾഡോ മികച്ച രൂപത്തിൽ കളിക്കുന്നു. കഴിഞ്ഞ മത്സരത്തിൽ റൊണാൾഡോ ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയിരുന്നു.സൗദി ലീഗിൽ ഈ സീസണൽ 16 ഗോളുകളും എട്ട് അസിസ്റ്റുകളും താരം പൂർത്തിയാക്കിയിട്ടുണ്ട്. അതേസമയം കിംഗ്സ് കപ്പിൽ ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ അൽ ഹിലാലും അൽ താവൂനും തമ്മിലാണ് ഏറ്റുമുട്ടുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 8:15നാണ് ഈയൊരു മത്സരം അരങ്ങേറുക.

Leave a Reply

Your email address will not be published. Required fields are marked *