ഇനി എതിരാളികൾ പിഎസ്ജിയും ഇന്റർ മിലാനും, താൻ വളരെ ആവേശഭരിതനെന്ന് ക്രിസ്റ്റ്യാനോ!
ഈ പ്രീ സീസൺ ഫ്രണ്ട്‌ലി മത്സരങ്ങൾ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബായ അൽ നസ്റിന് വളരെയധികം ബുദ്ധിമുട്ടേറിയ അനുഭവങ്ങളാണ് നൽകിക്കൊണ്ടിരിക്കുന്നത്. ആദ്യമത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് സ്പാനിഷ് ക്ലബ്ബായ സെൽറ്റ വിഗോയോട് അൽ നസ്ർ പരാജയപ്പെട്ടത്. അതിനുശേഷം നടന്ന മത്സരത്തിൽ പോർച്ചുഗീസ് ക്ലബ്ബായ ബെൻഫിക്ക ഒന്നിനെതിരെ നാലു ഗോളുകൾക്ക് അൽ നസ്റിനെ പരാജയപ്പെടുത്തുകയും ചെയ്തു. അതായത് രണ്ടു മത്സരങ്ങളിൽ നിന്ന് ഒൻപത് ഗോളുകൾ ഈ സൗദി ക്ലബ്ബിന് വഴങ്ങേണ്ടി വന്നു.
ഇനി അടുത്ത എതിരാളികൾ വമ്പൻമാരായ പിഎസ്ജിയും ഇന്റർ മിലാനുമാണ്.ജപ്പാനിൽ വെച്ചാണ് ഈ മത്സരങ്ങൾ നടക്കുന്നത്. എന്നാൽ ഈ വലിയ എതിരാളികൾ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഭയപ്പെടുത്തുന്നില്ല. മറിച്ച് താൻ വളരെയധികം എക്സൈറ്റഡ് ആണ് എന്നാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
📸 Cristiano Ronaldo and Alex Telles in training today. pic.twitter.com/p49rw27ZUD
— TCR. (@TeamCRonaldo) July 23, 2023
” ഇവിടെ എത്താൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് വളരെയധികം സന്തോഷമുണ്ട്.അൽ നസ്ർ ആദ്യമായാണ് ജപ്പാനിൽ എത്തുന്നത്. ഞങ്ങൾക്ക് രണ്ട് നല്ല മത്സരങ്ങൾ കളിക്കാനുണ്ട്.അതുകൊണ്ടുതന്നെ ഞങ്ങൾ വളരെയധികം ആവേശഭരിതരാണ്. ഫുട്ബോളിനോട് വളരെയധികം പാഷനേറ്റ് ആയ ആളുകളാണ് ജാപ്പനീസുക്കാർ. തീർച്ചയായും മികച്ച പ്രകടനം നടത്താൻ വേണ്ടിയാണ് ഞങ്ങൾ ഇവിടെ എത്തിയിട്ടുള്ളത്. ഞങ്ങൾക്ക് ഒരുപാട് പുതിയ താരങ്ങളും പുതിയ പരിശീലകനുമുണ്ട്. ഈ സീസണിൽ കിരീടങ്ങൾ നേടാനാവുമെന്നാണ് പ്രതീക്ഷ ” ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു.
കഴിഞ്ഞ സീസണിൽ കിരീടങ്ങൾ ഒന്നും തന്നെ നേടാൻ അൽ നസ്റിന് സാധിച്ചിരുന്നില്ല. 19 മത്സരങ്ങളിൽ നിന്ന് 14 ഗോളുകളാണ് റൊണാൾഡോ കഴിഞ്ഞ സീസണിൽ നേടിയിട്ടുള്ളത്. അതേസമയം സൂപ്പർതാരങ്ങളായ ബ്രോസോവിച്ച്,ടെല്ലസ് എന്നിവരെ അൽ നസ്ർ സ്വന്തമാക്കിയിട്ടുണ്ട്.