ഇത് വർണ്ണവെറിയോ അടിമത്തമോ? CR7ന്റെ ഉയർന്ന സാലറിയിൽ വിചിത്ര വാദവുമായി ആഫ്രിക്കൻ MP

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്സ്റിലേക്കുള്ള ട്രാൻസ്ഫർ ഫുട്ബോൾ ലോകത്ത് വലിയ സംസാര വിഷയമായിരുന്നു. ഭീമൻ സാലറിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് സൗദി അറേബ്യൻ ക്ലബ്ബ് നൽകുക. ഏകദേശം 200 മില്യൺ യൂറോയോളം റൊണാൾഡോക്ക് വാർഷിക സാലറിയായി കൊണ്ട് ലഭിക്കുമെന്നാണ് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

അതേസമയം ഈയൊരു വിഷയത്തിൽ കെനിയൻ എംപിയായ ജോർജ് പീറ്റർ കാലുമ ഒരു വിവാദ ട്വീറ്റുമായി രംഗത്ത് വന്നിട്ടുണ്ട്. അതായത് കരിയറിന്റെ അവസാന ഘട്ടത്തിലുള്ള റൊണാൾഡോക്ക് ഉയർന്ന സാലറിയും കരിയറിന്റെ ഏറ്റവും മികച്ച സമയത്തിലുള്ള കാമറൂൺ താരമായ വിൻസന്റ് അബൂബക്കറിന് റൊണാൾഡോയെക്കാൾ ചെറിയ സാലറിയും ഉള്ളതാണ് ഇദ്ദേഹം വിവാദമാക്കിയിട്ടുള്ളത്.അദ്ദേഹത്തിന്റെ ട്വീറ്റ്‌ നമുക്കൊന്ന് പരിശോധിക്കാം.

‘ സൗദി അറേബ്യയിലെ ക്ലബ്ബായ അൽ നസ്സ്ർ ഫിനിഷഡ് റൊണാൾഡോയെ ടീമിലേക്ക് എത്തിച്ചിട്ടുള്ളത് 200 മില്യൺ യൂറോ സാലറി വാഗ്ദാനം ചെയ്തുകൊണ്ടാണ്. എന്നാൽ അതേ ക്ലബ്ബിൽ കരിയറിന്റെ പീക്ക് സമയത്ത് കളിച്ചു കൊണ്ടിരിക്കുന്ന വിൻസന്റ് അബൂബക്കറിന് ലഭിക്കുന്നത് 6.5 മില്യൺ യുറോയാണ്.ഇത് ഫുട്ബോൾ ലോകത്തെ വർണ്ണ വെറിയാണോ? അതോ സൗദി അറേബ്യയിലെ ആഫ്രിക്കക്കാരോടുള്ള അടിമത്തമാണോ? ” ഇതായിരുന്നു കെനിയൻ എംപിയുടെ വിചിത്രമായ വാദം.

പക്ഷേ ഇദ്ദേഹത്തിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഇപ്പോൾ ഉയർന്നു കഴിഞ്ഞിട്ടുണ്ട്. ഇദ്ദേഹം പറഞ്ഞിട്ടുള്ളത് വലിയ വിഡ്ഢിത്തമാണ് എന്നുള്ളത് ഏതൊരാൾക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.ക്രിസ്റ്റ്യാനോ റൊണാൾഡോ ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ ബ്രാന്റാണ്. അതുകൊണ്ടാണ് അദ്ദേഹത്തിന് ഇത്തരത്തിലുള്ള ഒരു സാലറി ലഭിക്കുന്നത്. ഏതായാലും ഈ കെനിയൻ എംപിക്ക് വലിയ വിമർശനങ്ങൾ ഇപ്പോൾ ഏറ്റുവാങ്ങേണ്ടി വരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *