ഇത്തിഹാദ് സൂപ്പർ താരത്തെ ആരാധകൻ ചാട്ടവാറ് കൊണ്ടടിച്ചു, സൗദി ഫുട്ബോളിൽ വിവാദം!

ഇന്നലെ നടന്ന സൗദി സൂപ്പർ കപ്പ് ഫൈനൽ മത്സരത്തിൽ തകർപ്പൻ വിജയമാണ് വമ്പൻമാരായ അൽ ഹിലാൽ സ്വന്തമാക്കിയത്. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് അവർ അൽ ഇത്തിഹാദിനെ പരാജയപ്പെടുത്തിയത്. ബ്രസീലിയൻ സൂപ്പർതാരമായ മാൽക്കം നേടിയ ഇരട്ട ഗോളുകളാണ് അവരെ സഹായിച്ചത്.ഇത്തിഹാദിന്റെ ഏക ഗോൾ സ്വന്തമാക്കിയത് ഹമദല്ലയാണ്.

എന്നാൽ ഈ മത്സരത്തിനു ശേഷം ഒരു വിവാദ സംഭവം നടന്നിട്ടുണ്ട്. അതായത് ഇത്തിഹാദ് താരമായ ഹമദല്ല സ്റ്റാൻഡിൽ ഉള്ള ആരാധകർക്ക് നേരെ വെള്ളം തെറിപ്പിക്കുകയായിരുന്നു. തുടർന്ന് അദ്ദേഹം ആരാധകരുടെ സമീപത്തേക്ക് എത്തുകയും ചെയ്തു. ഇതിനിടയിലാണ് സ്റ്റാൻഡിൽ ഉള്ള ഒരു വ്യക്തി തന്റെ കയ്യിൽ ഉണ്ടായിരുന്ന ചാട്ടവാർ എടുത്ത് പ്രയോഗിക്കുന്നത്.

ആ ചാട്ടവാറുകൊണ്ട് ഹമദല്ലയെ അടിക്കുകയായിരുന്നു.സൂപ്പർതാരത്തിന് ഈ അടി ഏൽക്കുന്നുമുണ്ട്. ഇതോടെ സെക്യൂരിറ്റി ഉദ്യോഗസ്ഥർ ഉടൻതന്നെ ഇതിൽ ഇടപെട്ടു.ആ ആരാധകനെ പിടിച്ചു മാറ്റി.ഹമദല്ലയെ അവിടെനിന്ന് കൊണ്ടുപോവുകയും ചെയ്തു. ഇതിന്റെയെല്ലാം വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.അതുകൊണ്ടുതന്നെ സൗദി ഫുട്ബോളിൽ ഇത് വിവാദം സൃഷ്ടിച്ചിട്ടുണ്ട്.

പ്രത്യേകിച്ച് യൂറോപ്പ്യൻ മാധ്യമങ്ങൾ ഇക്കാര്യത്തിൽ വലിയ വിമർശനങ്ങളാണ് സൗദി അറേബ്യൻ ഫുട്ബോളിനെതിരെ ഉന്നയിച്ചിട്ടുള്ളത്. ആക്രമിച്ച ആരാധകനെതിരെ കടുത്ത നടപടി എടുക്കണമെന്ന ആവശ്യവും ശക്തമാണ്. ഏതായാലും സൗദി ഫുട്ബോളിന് നാണക്കേട് ഉണ്ടാക്കിയ ഒരു സംഭവം തന്നെയാണ് നടന്നിട്ടുള്ളത്. സൗദി ഫുട്ബോൾ അസോസിയേഷൻ ഇക്കാര്യത്തിൽ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *