ഇതൊന്നും പുത്തരിയല്ല!CR7ന്റെ 4+ ഗോൾ കണക്കുകൾ കാണൂ.

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തകർപ്പൻ ഫോമിന്റെ മികവിലാണ് ഇന്നലെ അൽ നസ്ർ സൗദി അറേബ്യൻ ലീഗിൽ വിജയിച്ചു കയറിയത്. എതിരില്ലാത്ത നാല് ഗോളുകൾക്കായിരുന്നു അൽ നസ്ർ അൽ വഹ്ദയെ പരാജയപ്പെടുത്തിയത്. ആ നാല് ഗോളുകളും നേടിയിരുന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരുന്നു.ഇത് പതിനൊന്നാം തവണയാണ് റൊണാൾഡോ നാലോ അതിലധികമോ ഗോളുകൾ നേടുന്നത്.

ആ കണക്കുകൾ നമുക്കൊന്ന് നോക്കാം. ആദ്യമായി റൊണാൾഡോ നാലു ഗോളുകൾ നേടുന്നത് 2010 ഒക്ടോബർ 23ആം തീയതിയാണ്.റേസിംഗിനെതിരെയാണ് ആ ഗോൾ നേട്ടം പിറക്കുന്നത്. പിന്നീട് 2011 ൽ വമ്പൻമാരായ സെവിയ്യക്കെതിരെ റൊണാൾഡോ നാലു ഗോളുകൾ നേടി.2014-ൽ എൽചേക്കെതിരെ റൊണാൾഡോ നാലു ഗോളുകൾ നേടിയിരുന്നു. 2015ൽ ഗ്രനാഡക്കെതിരെ 5 ഗോളുകളാണ് റൊണാൾഡോ കരസ്ഥമാക്കിയിരുന്നത്.

ആ വർഷം തന്നെ എസ്പനോളിനെതിരെയും റൊണാൾഡോ അഞ്ച് ഗോളുകൾ നേടി. ആ വർഷം അവസാനത്തിൽ മാൽമൊക്കെതിരെയും റൊണാൾഡോ നാലു ഗോളുകൾ നേടി. പിന്നീട് 2016ൽ സെൽറ്റ വിഗോക്കെതിരെയും അന്റോറക്കെതിരെയും റൊണാൾഡോയുടെ 4 ഗോൾ നേട്ടം പിറന്നു.

2018-ൽ ജിറോണക്കെതിരെ ക്രിസ്റ്റ്യാനോ 4 ഗോളുകൾ നേടിയിരുന്നു.2019-ൽ ലിത്വനിയക്കെതിരെ നാല് ഗോളുകൾ നേടിയതിനുശേഷം ആണ് ഇപ്പോൾ റൊണാൾഡോ സൗദി അറേബ്യൻ മണ്ണിലും നാല് ഗോളുകൾ പൂർത്തിയാക്കിയിട്ടുള്ളത്. ഇപ്പോഴും തന്റെ ഗോളടി മികവിന് ഒരു പ്രശ്നവും പറ്റിയിട്ടില്ല എന്നുള്ളതാണ് റൊണാൾഡോ കാണിച്ചു കൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *