ഇതെല്ലാം തുടങ്ങിവച്ചത് ക്രിസ്റ്റ്യാനോ :വാൽവെർദെ

കഴിഞ്ഞ വർഷത്തെ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ആയിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിനെ തിരഞ്ഞെടുത്തത്.അത് എല്ലാവരിലും അത്ഭുതം സൃഷ്ടിച്ചിരുന്നു. പക്ഷേ അതൊരു മാറ്റത്തിന്റെ തുടക്കമായിരുന്നു.ക്രിസ്റ്റ്യാനോയുടെ പാത പിന്തുടർന്നുകൊണ്ട് നിരവധി സൂപ്പർതാരങ്ങൾ സൗദി അറേബ്യയിലേക്ക് എത്തുകയായിരുന്നു. നെയ്മറും ബെൻസിമയും ഒക്കെ ഇപ്പോൾ സൗദി അറേബ്യയുടെ താരങ്ങളാണ്.

ഇതേക്കുറിച്ച് റയൽ മാഡ്രിഡിന്റെ ഉറുഗ്വൻ സൂപ്പർ താരമായ ഫെഡേ വാൽവെർദെ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ഇതെല്ലാം തുടങ്ങിവച്ചത് ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് എന്നാണ് ഇദ്ദേഹം പറഞ്ഞത്. എന്നാൽ താൻ സൗദി ലീഗിലേക്ക് എത്തൽ അസാധ്യമാണ് എന്നും വാൽവെർദെ കൂട്ടിച്ചേർത്തിട്ടുണ്ട്. നിലവിൽ സ്പാനിഷ് സൂപ്പർ കപ്പിന്റെ സെമിക്ക് വേണ്ടി സൗദി അറേബ്യയിലാണ് വാൽവെർദെയും റയൽ മാഡ്രിഡും ഉള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഒരുപാട് താരങ്ങൾ സൗദി അറേബ്യയിലേക്ക് വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഒരുപാട് പ്രോഗ്രസ് ഇവിടെ ഉണ്ടായിട്ടുണ്ട്. ഉദാഹരണം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ്.അദ്ദേഹമാണ് ഇതെല്ലാം തുടങ്ങിവച്ചത്.ക്വാളിറ്റിക്കാണ് അവർ പ്രാധാന്യം കൽപ്പിക്കുന്നത്. ഞാൻ സൗദി ലീഗിലേക്ക് പോവുക എന്നുള്ളത് അസാധ്യമായ കാര്യമാണ്. അതിന് ഒരു ചാൻസും ഇല്ല. പത്തോ ഇരുപതോ മുപ്പതോ മില്ല്യണുകൾ എന്റെ ജീവിതത്തെ മാറ്റിമറിക്കില്ല.ലോകത്തെ ഏറ്റവും മികച്ച ക്ലബ്ബായ റയൽ മാഡ്രിഡിലാണ് ഞാൻ ഉള്ളത്.ഞാൻ അവിടുത്തെ ജീവിതം ആസ്വദിക്കുന്നു. എന്റെ കുടുംബവും അങ്ങനെ തന്നെ ” ഇതാണ് വാൽവെർദെ പറഞ്ഞിട്ടുള്ളത്.

ഏതായാലും സൗദി അറേബ്യ തങ്ങളുടെ ശ്രമങ്ങൾ വരുന്ന ട്രാൻസ്ഫർ വിൻഡോകളിലും തുടർന്നുകൊണ്ടേയിരിക്കും. മുഹമ്മദ് സലാ,കെവിൻ ഡി ബ്രൂയിന എന്നിവരെയാണ് ഇപ്പോൾ അവർ ഏറ്റവും കൂടുതൽ ലക്ഷ്യം വെക്കുന്നത്.വരുന്ന സമ്മറിൽ ഈ താരങ്ങൾക്ക് വേണ്ടി പണം ഒഴുക്കാൻ അവർ തയ്യാറായി കഴിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *