ആ വിചിത്ര സ്ഥിതി വിശേഷം ഒഴിവാക്കാൻ CR7നെ ക്യാപ്റ്റനാക്കി: അൽ നസ്ർ താരം

കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസ്റിൽ എത്തിയത്. ഇതുവരെ 3 മത്സരങ്ങൾ അദ്ദേഹം ക്ലബ്ബിന് വേണ്ടി കളിച്ചു. ഒരു പെനാൽറ്റി ഗോൾ അദ്ദേഹം നേടിയിട്ടുണ്ട്. മാത്രമല്ല നിലവിൽ ക്ലബ്ബിന്റെ ക്യാപ്റ്റൻ റൊണാൾഡോയാണ്. അബ്ദുല്ല മാഡുവിൽ എന്നാണ് റൊണാൾഡോ ക്യാപ്റ്റൻ സ്ഥാനം കൈപ്പറ്റിയിട്ടുള്ളത്.

ഇതേക്കുറിച്ച് അൽ നസ്റിന്റെ മധ്യനിരതാരമായ ജലോലിദ്ദിൻ മഷാറിപോവ് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് ക്രിസ്റ്റ്യാനോ റൊണാൾഡോ വന്നപ്പോൾ തന്നെ അദ്ദേഹത്തിന് ക്യാപ്റ്റൻ സ്ഥാനം നൽകേണ്ടി വരുമെന്നുള്ളത് തങ്ങൾക്ക് അറിയാമായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. മാത്രമല്ല റൊണാൾഡോയെ മറ്റൊരാൾ നയിക്കുക എന്നുള്ളത് വിചിത്ര സ്ഥിതിവിശേഷമാണെന്നും അത് ഒഴിവാക്കാൻ വേണ്ടിയാണ് റൊണാൾഡോ ക്യാപ്റ്റൻ ആക്കിയതെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.മഷാറിപോവിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ബാക്കിയുള്ള താരങ്ങളിൽ ആരെങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോയെ നയിക്കുക എന്നുള്ളത് ഒരു വിചിത്രമായ സ്ഥിതിവിശേഷമാണ്. അതുകൊണ്ടാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ക്യാപ്റ്റൻ സ്ഥാനം നൽകിയത്.അദ്ദേഹം ടീമിലേക്ക് എത്തിയപ്പോൾ തന്നെ ക്യാപ്റ്റൻ സ്ഥാനം നൽകേണ്ടി വരും എന്നുള്ളത് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു.യാതൊരുവിധ പ്രശ്നങ്ങളും കൂടാതെ മുൻ ക്യാപ്റ്റൻ റൊണാൾഡോക്ക് ക്യാപ്റ്റന്റെ ആം ബാൻഡ് നൽകാൻ സമ്മതിക്കുകയായിരുന്നു. തീർച്ചയായും ഇതുതന്നെയായിരുന്നു ഏറ്റവും മികച്ച പരിഹാരം ” ഇതാണ് അൽ നസ്ർ താരം പറഞ്ഞിട്ടുള്ളത്.

അവസാനമായി കളിച്ച രണ്ടു മത്സരങ്ങളിലും വിജയിക്കാൻ അൽ നസ്റിന് സാധിച്ചിട്ടില്ല. ഇന്ന് നടക്കുന്ന മത്സരത്തിൽ അൽ വെഹ്ദയാണ് അൽ നസ്റിന്റെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *