ആ രണ്ട് ഇതിഹാസ പരിശീലകരിൽ ഒരാളെ എത്തിക്കാൻ ആവിശ്യപ്പെട്ട് ക്രിസ്റ്റ്യാനോ!
സൗദി അറേബ്യൻ ക്ലബായ അൽ നസ്ർ തങ്ങളുടെ പരിശീലകനായ റൂഡി ഗാർഷ്യയെ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.ടീമിന്റെ മോശം പ്രകടനം തന്നെയാണ് ഇതിന് കാരണം. മാത്രമല്ല പല താരങ്ങൾക്കിടയിലും ഈ പരിശീലകനോട് എതിർപ്പ് ഉണ്ടായിരുന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെ ഇക്കാര്യം ക്ലബ്ബിന് അറിയിച്ചതാണ് വാർത്തകൾ.
ഇപ്പോൾ താൽക്കാലികമായി കൊണ്ട് ഒരു പരിശീലകനെ അൽ നസ്ർ നിയമിച്ചിട്ടുണ്ട്. പക്ഷേ ഒരു സ്ഥിര പരിശീലകനെ ക്ലബ്ബിന് ആവശ്യമാണ്. ആ സ്ഥാനത്തേക്ക് പ്രധാനമായും രണ്ട് പരിശീലകരെയാണ് അൽ നസ്ർ പരിഗണിക്കുന്നത്.മുൻ റയൽ മാഡ്രിഡ് പരിശീലകരായിരുന്ന സിനദിൻ സിദാൻ,ഹോസേ മൊറിഞ്ഞോ എന്നിവരാണ് ആ രണ്ടുപേർ.
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഈ രണ്ടു പരിശീലകരിൽ ഒരാളെ ക്ലബ്ബിലേക്ക് എത്തിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളത്.രണ്ട് പേരെയും ക്ലബ് ബന്ധപ്പെട്ടിട്ടുണ്ട്.എന്നാൽ സിദാൻ വരുന്ന കാര്യത്തിൽ യാതൊരുവിധ ഉറപ്പുകളും ഇല്ല.മൊറിഞ്ഞോക്ക് അൽ നസ്ർ 100 മില്യൺ യൂറോയുടെ ഒരു വലിയ ഓഫർ നൽകിയിട്ടുണ്ട്.അതിപ്പോഴും മൊറിഞ്ഞോയുടെ ടേബിളിൽ തന്നെ തുടരുകയാണ്.
🚨🚨
— TCR. (@TeamCRonaldo) April 13, 2023
Cristiano bids farewell to Garcia via Instagram:
"It was a pleasure working with you. I wish you all the best for the future" pic.twitter.com/WUBMvV6wRF
ഈ സീസണിന് ശേഷമായിരിക്കും ആ ഓഫറിന്റെ കാര്യത്തിൽ മൊറിഞ്ഞോ ഒരു തീരുമാനം കൈക്കൊള്ളുക. നിലവിൽ ഇറ്റാലിയൻ ക്ലബ്ബായ റോമയുടെ പരിശീലകനാണെന്ന് ഇദ്ദേഹം. ഈ രണ്ടുപേരെയും എത്തിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ ജോർഹെ ജീസസ്,മാർസലോ ഗല്ലാർഡോ എന്നിവരെയായിരിക്കും ഈ സൗദി അറേബ്യൻ ക്ലബ്ബ് പരിഗണിക്കുക.