അൽ നസ്ർ എന്നാൽ വെറും ക്രിസ്റ്റ്യാനോ മാത്രമല്ല: എതിർ പരിശീലകൻ പറയുന്നു!
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്ർ നാളെ നടക്കുന്ന മത്സരത്തിൽ കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ അൽ ഖാദിസിയയാണ്. നാളെ രാത്രി ഇന്ത്യൻ സമയം 10:30നാണ് ഈയൊരു മത്സരം നടക്കുക.സൗദി ലീഗിലെ പതിനൊന്നാം റൗണ്ട് മത്സരമാണ് ഇത്.അൽ നസ്റിന്റെ മൈതാനത്ത് വച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക.
നിലവിൽ അൽ ഖാദിസിയയെ പരിശീലിപ്പിക്കുന്നത് മിഷേൽ എന്ന സ്പാനിഷ് പരിശീലകനാണ്.നേരത്തെ മാഡ്രിഡിന്റെ സെക്കൻഡ് ടീമിനെ ഇദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. കൂടാതെ ലാലിഗയിൽ സെവിയ്യ,ഗെറ്റാഫെ തുടങ്ങിയ ടീമുകളെ ഇദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. അതായത് നേരത്തെ ക്രിസ്റ്റ്യാനോ റൊണാൾഡോയെ നേരിട്ട് പരിചയമുള്ള ഒരു പരിശീലകനാണ് മിഷേൽ. എന്നാൽ അൽ നസ്ർ എന്നത് വെറും ക്രിസ്റ്റ്യാനോ മാത്രമല്ല എന്നുള്ള കാര്യം മിഷേൽ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” സ്പെയിനിൽ വെച്ചുകൊണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോയെ നേരിട്ട അനുഭവം എനിക്കുണ്ട്. പക്ഷേ ഇവിടെ അൽ നസ്ർ എന്നത് വെറും റൊണാൾഡോ മാത്രമല്ല.ഹൈ സ്കിൽസ് ഉള്ള ഒരുപാട് താരങ്ങൾ അവർക്കുണ്ട് “ഇതാണ് എതിർ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ക്രിസ്റ്റ്യാനോ റൊണാൾഡോ മികച്ച പ്രകടനം തന്നെയാണ് സൗദി ലീഗിൽ നടത്തുന്നത്.6 ഗോളുകളും രണ്ട് അസിസ്റ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്.നിലവിൽ പോയിന്റ് പട്ടികയിൽ അൽ നസ്ർ മൂന്നാം സ്ഥാനത്താണ് ഉള്ളത്. 10 മത്സരങ്ങളിൽ നിന്ന് ഇരുപത്തിരണ്ട് പോയിന്റാണ് അവർക്ക് നേടാൻ കഴിഞ്ഞിട്ടുള്ളത്. ഒന്നാം സ്ഥാനത്ത് അൽ ഹിലാലും രണ്ടാം സ്ഥാനത്ത് അൽ ഇത്തിഹാദും വരുന്നു. അതേസമയം എതിരാളികളായ അൽ ഖാദിസിയയും മോശമല്ല. പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് അവർ ഇപ്പോൾ ഉള്ളത്.