അൽ നസ്സ്ർ വലിയ ക്ലബ്,ക്രിസ്റ്റ്യാനോക്ക് ഒട്ടും എളുപ്പമാവില്ല :സാവി

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്സ്ർ സ്വന്തമാക്കിയത് ഫുട്ബോൾ ലോകത്തെ വലിയ അത്ഭുതമുണ്ടാക്കിയിരുന്നു. യൂറോപ്പ്യൻ ഫുട്ബോൾ ഉപേക്ഷിച്ചുകൊണ്ട് റൊണാൾഡോ മിഡിൽ ഈസ്റ്റിലേക്ക് ചേക്കേറിയതായിരുന്നു ഏവരിലും ഞെട്ടൽ ഉണ്ടാക്കിയിരുന്നത്. വലിയ രൂപത്തിലുള്ള സാലറിയാണ് റൊണാൾഡോക്ക് സൗദിയിൽ ലഭിക്കുക.പിഎസ്ജിക്കെതിരെയുള്ള സൗഹൃദ മത്സരത്തിൽ റൊണാൾഡോ സൗദിയിലെ അരങ്ങേറ്റം നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇപ്പോഴത്തെ ബാഴ്സ പരിശീലകനായ സാവി റൊണാൾഡോയെ കുറിച്ചും സൗദി അറേബ്യൻ ലീഗിനെക്കുറിച്ചും ചില കാര്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്.അൽ നസ്സ്ർ ഒരു വലിയ ക്ലബ് ആണെന്നും ക്രിസ്റ്റ്യാനോക്ക് കാര്യങ്ങൾ ഒട്ടും എളുപ്പമാവില്ല എന്നുമാണ് സാവി പറഞ്ഞിട്ടുള്ളത്. എന്നിരുന്നാൽ പോലും ഇവിടെ വ്യത്യാസങ്ങൾ സൃഷ്ടിക്കാൻ റൊണാൾഡോക്ക് കഴിയുമെന്നും സാവി കൂട്ടിച്ചേർത്തു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” അൽ നസ്സ്ർ ഒരു വലിയ ക്ലബ്ബാണ്.അൽ ഹിലാലും അൽ ഇത്തിഹാദും വളരെ മികച്ച ടീമുകളുമാണ്. തീർച്ചയായും ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഇവിടെ വ്യത്യസ്തതകൾ സൃഷ്ടിക്കാൻ സാധിക്കും.ഈ ലീഗ് വളരെയധികം കോമ്പറ്റീറ്റീവായ ഒരു ലീഗാണ്.അതുകൊണ്ടുതന്നെ റൊണാൾഡോക്ക് കാര്യങ്ങൾ ഒട്ടും എളുപ്പമാവില്ല. പക്ഷേ അദ്ദേഹം കോമ്പിറ്റീറ്റാവായ ഒരു താരമാണ്. അതുകൊണ്ടുതന്നെ അദ്ദേഹം പിടിച്ചുനിൽക്കുക തന്നെ ചെയ്യും ” ഇതാണ് സാവി ഇപ്പോൾ പറഞ്ഞിട്ടുള്ളത്.

മുമ്പ് ഖത്തർ ക്ലബ്ബായ അൽ സാദിനെ സാവി പരിശീലിപ്പിച്ചിരുന്നു. നിലവിൽ സാവിയും സംഘവും സൗദി അറേബ്യയിലാണ് ഉള്ളത്. സ്പാനിഷ് സൂപ്പർ കപ്പ് മത്സരങ്ങൾക്ക് വേണ്ടിയാണ് ബാഴ്സ ഇപ്പോൾ സൗദി അറേബ്യയിൽ എത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *