അൽ നസ്റിലേക്ക് നേരത്തെ വരാത്തതിൽ കടുത്ത ഖേദം: തുറന്ന് പറഞ്ഞ് ക്രിസ്റ്റ്യാനോ!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിലേക്ക് എത്തിയത്.യുണൈറ്റഡിൽ സംഭവിച്ച വിവാദങ്ങളെ തുടർന്നായിരുന്നു അദ്ദേഹം സൗദിയിലേക്ക് എത്തിയത്. എന്നാൽ തകർപ്പൻ പ്രകടനമാണ് അവിടെ അദ്ദേഹം നടത്തുന്നത്.അൽ നസ്റിന് വേണ്ടി ആകെ 44 മത്സരങ്ങൾ കളിച്ച താരം 40 ഗോളുകൾ ഇപ്പോൾ പൂർത്തിയാക്കി കഴിഞ്ഞു. ഇതിന് പുറമേ 12 അസിസ്റ്റുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്. ക്ലബ്ബിനും രാജ്യത്തിനും വേണ്ടി ആകെ 50 ഗോളുകൾ ഈ വർഷം അദ്ദേഹം പൂർത്തിയാക്കുകയും ചെയ്തു.

ക്രിസ്റ്റ്യാനോ സൗദി അറേബ്യയിൽ വളരെയധികം സന്തോഷവാനാണ്.ഓരോ മത്സരങ്ങളും അദ്ദേഹം ആസ്വദിച്ചു കൊണ്ടാണ് കളിക്കുന്നത്.ഇക്കാര്യം റൊണാൾഡോ തന്നെ ഇപ്പോൾ തുറന്നു പറഞ്ഞിട്ടുണ്ട്. സൗദിയിലേക്ക് ഒരല്പം നേരത്തെ വരാത്തതിൽ തനിക്ക് വളരെ വലിയ പശ്ചാത്താപമുണ്ട് എന്നാണ് റൊണാൾഡോ പറഞ്ഞിട്ടുള്ളത്.ക്രിസ്റ്റ്യാനോയുടെ വാക്കുകൾ ഇങ്ങനെയാണ്.

“സൗദിയിലേക്കും അൽ നസ്റിലേക്കും ഒരല്പം നേരത്തെ വരാൻ സാധിക്കാതെ പോയതിൽ എനിക്ക് ഇപ്പോൾ വലിയ ഖേദം തോന്നുന്നുണ്ട്.പക്ഷേ ഞാൻ ഇപ്പോൾ വളരെയധികം ഹാപ്പിയാണ്. യൂറോപ്പിൽ ടീമുകൾക്ക് വേണ്ടി ഞാൻ ചെയ്തത് എന്താണോ അതിന്റെ ഇരട്ടി ഞാനിവിടെ അൽ നസ്റിന് വേണ്ടി നൽകുക തന്നെ ചെയ്യും ” ഇതാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞിട്ടുള്ളത്.

സാധ്യമാകുന്ന കാലമത്രയും സൗദി അറേബ്യയിൽ തന്നെ തുടരാനാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പദ്ധതികൾ. അത് തന്നെയാണ് ഇതിൽ നിന്നും വ്യക്തമാവുന്നത്. നിലവിൽ സൗദി ലീഗ് ക്രിസ്റ്റ്യാനോ അടക്കി ഭരിച്ചുകൊണ്ടിരിക്കുകയാണ്.ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകളും ഏറ്റവും കൂടുതൽ അസിസ്റ്റുകളും റൊണാൾഡോയുടെ പേരിലാണ് ഉള്ളത്.16 ഗോളുകൾ നേടിയ താരം 8 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. അടുത്ത മത്സരത്തിൽ അൽ ഇത്തിഫാക്കാണ് അൽ നസ്റിന്റെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *