അൽ ക്ലാസിക്കോ ത്രില്ലർ!പുറകിൽ നിന്നും തിരിച്ചടിച്ചു,ജയിച്ച് കയറി അൽ ഹിലാൽ!
സൗദി പ്രൊഫഷണൽ ലീഗിൽ ഇന്നലെ ഒരു കിടിലൻ പോരാട്ടമായിരുന്നു നടന്നിരുന്നത്. കരുത്തരായ അൽ ഹിലാലും അൽ ഇത്തിഹാദും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. ആവേശകരമായ ത്രില്ലർ മത്സരത്തിനൊടുവിൽ അൽ ഹിലാൽ വിജയിച്ചിട്ടുണ്ട്. ആകെ ഏഴു ഗോളുകൾ ആണ് മത്സരത്തിൽ പിറന്നത്.
സൂപ്പർ താരം മിട്രോവിചിന്റെ ഹാട്രിക്കാണ് അൽ ഹിലാലിന് വിജയം സമ്മാനിച്ചത്. മത്സരത്തിന്റെ ഒരു ഘട്ടത്തിൽ 3-1 എന്ന സ്കോറിന് അൽ ഹിലാൽ പിറകിലായിരുന്നു.പിന്നീട് അവർ തിരിച്ചടിക്കുകയായിരുന്നു. പതിനാറാം മിനിറ്റിൽ റൊമാറിഞ്ഞോയിലൂടെ അൽ ഇത്തിഹാദ് ലീഡ് നേടിയെങ്കിലും ഇരുപതാം മിനിറ്റിൽ മിട്രോവിച്ച് സമനില നേടിക്കൊടുത്തു.
You forgot something guys,
— AlHilal Saudi Club (@Alhilal_EN) September 1, 2023
It’s “AlHilal” 🤷🏻♂️💙 pic.twitter.com/UFOkweZmeL
എന്നാൽ ബെൻസിമ,ഹമദല്ല എന്നിവരുടെ ഗോളുകളിലൂടെ ഇതിഹാദ് മുന്നിലെത്തുകയായിരുന്നു. ആദ്യ പകുതി 3-1ന് അൽ ഹിലാൽ പിറകിൽ പോയി.പക്ഷേ രണ്ടാം പകുതിയുടെ 60, 65 മിനിട്ടുകളിൽ മിട്രോവിച്ച് ഗോളുകൾ നേടിയതോടെ മത്സരം 3-3 സമനിലയിലായി. 71ആം മിനിറ്റിൽ ദവ്സരി കൂടി ഗോൾ നേടിയതോടെ അൽ ഹിലാൽ വിജയിക്കുകയായിരുന്നു.
നിലവിൽ 13 പോയിന്റ് ഉള്ള അൽ ഹിലാൽ ഒന്നാം സ്ഥാനത്താണ്.12 പോയിന്റ് ഉള്ള അൽ ഇത്തിഹാദാണ് രണ്ടാം സ്ഥാനത്ത്.