അവസാന നിമിഷം ഗോൾ വർഷം, അൽ നസ്ർ ജയിച്ച് കയറി.
ഇന്നലെ സൗദി അറേബ്യൻ ലീഗിൽ നടന്ന 19 ആം റൗണ്ട് പോരാട്ടത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബായ അൽ നസ്റിന്റെ എതിരാളികൾ അൽ ബാതിൻ ആയിരുന്നു. ഈ മത്സരത്തിൽ വിജയം നേടാൻ ഇപ്പോൾ അൽ നസ്റിന് സാധിച്ചിട്ടുണ്ട്.ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഇവർ വിജയം നേടിയിട്ടുള്ളത്.
മത്സരത്തിന്റെ പതിനേഴാം മിനിറ്റിൽ തന്നെ റെൻസോ ലോപ്പസിന്റെ ഗോളിലൂടെ ബാതിൻ മുന്നിൽ എത്തുകയായിരുന്നു. ഇതിന് മറുപടി നൽകാൻ 93ആം മിനിറ്റ് വരെ അൽ നസ്റിന് സാധിക്കാതെ പോയി. എന്നാൽ അതിനു ശേഷം തുടരെ മൂന്നു ഗോളുകൾ നേടി അൽ നസ്ർ വിജയം നേടിയത്.
⌛️ || Full time, 💛💪@AlNassrFC 3:1 #AlBatin
— AlNassr FC (@AlNassrFC_EN) March 3, 2023
Ghareeb ⚽️
Alfatil ⚽️
Maran ⚽️ pic.twitter.com/ESEX4J0Dam
93ആം മിനിറ്റിൽ ഗുസ്താവോയുടെ അസിസ്റ്റിൽ നിന്നും ഗരീബാണ് സമനില ഗോൾ കണ്ടെത്തിയത്. പിന്നീട് 112ആം മിനുട്ടിൽ അൽ ഫതിൽ അടുത്ത ഗോൾ നേടി. രണ്ട് മിനിട്ടിനു ശേഷം വീണ്ടും അൽ നസ്ർ ഗോൾ സ്വന്തമാക്കുകയായിരുന്നു.ഗരീബിന്റെ അസിസ്റ്റിൽ നിന്ന് മറനാണ് ഗോൾ സ്വന്തമാക്കിയിട്ടുള്ളത്. ഇതോടുകൂടി അൽ നസ്ർ വിജയം ഉറപ്പിക്കുകയായിരുന്നു.
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ മത്സരത്തിൽ കളിച്ചിരുന്നു.പക്ഷേ ഗോളുകളോ അസിസ്റ്റുകളോ സ്വന്തമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. നിലവിൽ അൽ നസർ തന്നെയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനക്കാരേക്കാൾ രണ്ട് പോയിന്റ് ലീഡാണ് അൽ നസ്‌റിന് ഉള്ളത്.