അരങ്ങേറ്റത്തിൽ പൊളിച്ചടുക്കി നെയ്മർ,അൽ ഹിലാലിന് തകർപ്പൻ വിജയം.
ഇന്നലെ സൗദി അറേബ്യൻ ലീഗിൽ നടന്ന മത്സരത്തിൽ തകർപ്പൻ വിജയം നേടാൻ വമ്പൻമാരായ അൽ ഹിലാലിന് സാധിച്ചിട്ടുണ്ട്. ഒന്നിനെതിരെ ആറ് ഗോളുകൾക്കാണ് അൽ ഹിലാൽ അൽ റിയാദിനെ പരാജയപ്പെടുത്തിയത്.സൂപ്പർ താരം നെയ്മർ ജൂനിയർ ഈ മത്സരത്തിൽ അൽ ഹിലാലിനു വേണ്ടി അരങ്ങേറ്റം നടത്തി എന്നുള്ളതാണ് സവിശേഷമായ കാര്യം.
മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് നെയ്മർ ജൂനിയർ പകരക്കാരനായി കൊണ്ട് കളത്തിലേക്ക് വന്നത്.മികച്ച പ്രകടനം നെയ്മർ നടത്തിയിട്ടുണ്ട്.ഒരു അസിസ്റ്റ് അദ്ദേഹം നേടി.മാത്രമല്ല ക്ലബ്ബിന് ഒരു പെനാൽറ്റി നേടിക്കൊടുക്കാനും നെയ്മർക്ക് കഴിഞ്ഞിട്ടുണ്ട്. ഇങ്ങനെ കുറഞ്ഞ സമയം മാത്രം കളിച്ച നെയ്മർ അരങ്ങേറ്റത്തിൽ തന്നെ പൊളിച്ചടുക്കിയിട്ടുണ്ട്.
Neymar's feeling the love back in Saudi Arabia 💙 pic.twitter.com/3snPQkwbZl
— GOAL (@goal) September 15, 2023
മത്സരത്തിന്റെ മുപ്പതാം മിനിറ്റിൽ പെനാൽറ്റിയിലൂടെ മിട്രോവിച്ച് ഗോൾ നേടി.പിന്നീട് ഫസ്റ്റ് ഹാഫിന്റെ ഏറ്റവും അവസാനത്തിൽ സാവിചിന്റെ അസിസ്റ്റിൽ നിന്ന് ഷഹ്റാനി ഗോൾ നേടി. തുടർന്ന് രണ്ടാം പകുതിയിൽ ഒരു അസിസ്റ്റം ഒരു ഗോളും നേടി കൊണ്ട് മാൽക്കം തിളങ്ങുകയായിരുന്നു. മാൽക്കം നേടിയ ഗോളിന് അസിസ്റ്റ് നൽകിയത് നെയ്മർ ആയിരുന്നു. അവസാനത്തിൽ സലിം അൽ ദവ്സരിയായിരുന്നു അൽ ഹിലാലിന്റെ രണ്ടു ഗോളുകൾ നേടിയത്.എന്തായാലും നെയ്മറുടെ മികച്ച പ്രകടനം ഇനിയും തുടരും എന്ന കാര്യം സംശയമില്ല.