അത്ഭുതം ക്രിസ്റ്റ്യാനോ,ഈ വർഷം ഏറ്റവും കൂടുതൽ ഗോൾ നേടിയ താരങ്ങളിൽ 38കാരനും.

ഇന്നലെ നടന്ന അറബ് ക്ലബ്ബ് ചാമ്പ്യൻസ് കപ്പ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബായ അൽ നസ്ർ വിജയിച്ചിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് രാജാ കാസബ്ലാങ്കയെ അവർ പരാജയപ്പെടുത്തിയത്. മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾ നേടിയിരുന്നു.

മത്സരത്തിന്റെ പത്തൊമ്പതാം മിനിട്ടിലാണ് ടാലിസ്ക്കയുടെ അസിസ്റ്റിൽ നിന്നും റൊണാൾഡോ ഗോൾ നേടിയത്.സുൽത്താൻ,ഫോഫാനാ എന്നിവരാണ് ശേഷിച്ച ഗോളുകൾ നേടിയത്. ഈ ഗോൾ നേട്ടത്തോടുകൂടി റൊണാൾഡോ ഈ വർഷം 22 ഗോളുകൾ പൂർത്തിയാക്കി. അതായത് ഈ കലണ്ടർ ഇയറിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ അഞ്ചാമത്തെ താരം റൊണാൾഡോയാണ്.

28 ഗോളുകൾ ഹാലന്റാണ് ഒന്നാം സ്ഥാനത്ത്.25 ഗോളുകൾ നേടിയിട്ടുള്ള എംബപ്പേ രണ്ടാം സ്ഥാനത്തും 25 ഗോളുകൾ തന്നെ നേടിയിട്ടുള്ള ബെൻസിമ തൊട്ട് പുറകിലുണ്ട്. 23 ഗോളുകൾ നേടിയിട്ടുള്ള കെയ്നിന് പിറകിലാണ് റൊണാൾഡോ ഉള്ളത്.38 കാരനായ റൊണാൾഡോ ഈ പ്രായത്തിലും പുലർത്തുന്ന മികവ് ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *