അതെല്ലാം വെറും നുണ : വാർത്തകൾ നിഷേധിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ!

സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിനോടൊപ്പമാണ് നിലവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുള്ളത്. നിരവധി താരങ്ങളെ ഇപ്പോൾ അവർ ലക്ഷ്യം വെക്കുന്നുണ്ട്. പോർച്ചുഗീസ് സൂപ്പർതാരമായ ഒട്ടാവിയോയെ ടീമിലെത്തിക്കാൻ അൽ നസ്ർ ശ്രമിക്കുന്നുണ്ട്,ക്രിസ്റ്റ്യാനോ റൊണാൾഡോ അദ്ദേഹത്തെ ഫോണിൽ വിളിച്ചുകൊണ്ട് സംസാരിച്ചു എന്നുമുള്ള റിപ്പോർട്ടുകളൊക്കെ സജീവമായിരുന്നു.ഒട്ടാവിയോയെ അൽ നസ്റുമായി ബന്ധപ്പെടുത്തി കൊണ്ടുള്ള വാർത്തകൾ ഒരുപാട് പുറത്തേക്ക് വന്നിരുന്നു.

എന്നാൽ ഇതെല്ലാം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെ തള്ളിക്കളഞ്ഞിട്ടുണ്ട്. താൻ ആരുടെയും ഏജന്റ് അല്ലെന്നും ഒട്ടാവിയോയുമായി ബന്ധപ്പെട്ട വാർത്തകൾ എല്ലാം വ്യാജമാണ് എന്നുമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞിട്ടുള്ളത്.മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” പല താരങ്ങളെ കുറിച്ചും വാർത്തകൾ വരുന്നുണ്ട്. ഞാൻ ഒരു ഏജന്റ് അല്ല,അതുകൊണ്ടുതന്നെ എനിക്ക് സംസാരിക്കേണ്ടതുമില്ല.ഒട്ടാവിയോയെ കുറിച്ച് റൂമറുകൾ പ്രചരിപ്പിക്കുന്നു. ഇത്തരത്തിൽ പത്തോ പതിനഞ്ചോ താരങ്ങളെ കുറിച്ച് റൂമറുകൾ വരുന്നുണ്ട്.ടീമിനെ ശക്തിപ്പെടുത്താൻ ഞങ്ങൾ ഉദ്ദേശിക്കുന്നുണ്ട്. പക്ഷേ കൃത്യമായ പേരുകൾ ഒന്നും ഇല്ല.ഒട്ടാവിയോയുടെ കാര്യത്തിൽ പുറത്തേക്ക് വരുന്നതെല്ലാം വ്യാജമാണ്. ഒന്നും അന്തിമ തീരുമാനത്തിൽ എത്തിയിട്ടില്ല.ഞങ്ങൾക്ക് കൂടുതൽ താരങ്ങളെ സ്വന്തമാക്കേണ്ടതുണ്ട് എന്നുള്ളത് ഞങ്ങൾക്ക് തന്നെ അറിയാം. പക്ഷേ ഒന്നും കോൺക്രീറ്റ് ചെയ്യപ്പെട്ടിട്ടില്ല ” ഇതാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ ഫ്രണ്ട്‌ലി മത്സരത്തിൽ പോർച്ചുഗീസ് ക്ലബ്ബായ ഫാരെൻസെയെ അൽ നസ്ർ പരാജയപ്പെടുത്തിയിരുന്നു. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു അവരുടെ വിജയം.ഇനി സെൽറ്റ വിഗോ,പിഎസ്ജി,ബെൻഫിക്ക, ഇന്റർ മിലാൻ എന്നിവർക്കെതിരെ സൗഹൃദ മത്സരം അൽ നസ്ർ കളിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *