അതിന് ആഴ്സണൽ കപ്പടിക്കില്ലല്ലോ? CR7 ന്റെ പ്രവചനം കണ്ടോ!

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ അവസാന റൗണ്ട് പോരാട്ടങ്ങൾ ഇന്നാണ് അരങ്ങേറുന്നത്. മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളികൾ വെസ്റ്റ്ഹാം യുണൈറ്റഡാണ്. അതേസമയം ആഴ്സണൽ എവർടണെയാണ് നേരിടുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 8:30നാണ് എല്ലാ മത്സരങ്ങളും നടക്കുന്നത്.മത്സരത്തിൽ സിറ്റി വിജയിച്ചാൽ സിറ്റിക്ക് കിരീടം സ്വന്തമാക്കാം. അതേസമയം പോയിന്റ് നഷ്ടപ്പെടുത്തുകയും ആഴ്സണൽ വിജയിക്കുകയും ചെയ്താൽ അവരായിരിക്കും കിരീടം സ്വന്തമാക്കുക.

ക്രിസ്റ്റ്യാനോ റൊണാൾഡോ നിലവിൽ സൗദി അറേബ്യയിലാണ് ഉള്ളത്. ഇന്നലെ സൗദിയിൽ നടന്ന ബോക്സിങ് മത്സരം വീക്ഷിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ എത്തിയിരുന്നു. ഇംഗ്ലണ്ടിലെ പ്രശസ്ത ബോക്സിങ് പ്രമോട്ടറും ആഴ്സണൽ ആരാധകനുമായ ഫ്രാങ്ക്‌ വാറൻ അവിടെ ഉണ്ടായിരുന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോയെ അദ്ദേഹം കണ്ടുമുട്ടുകയും ചെയ്തു. തമാശക്ക് അദ്ദേഹം റൊണാൾഡോയുടെ ഒരു കാര്യം പറഞ്ഞിട്ടുണ്ട്. ഞങ്ങൾ ഇപ്പോഴും ആഴ്സണലിൽ നിങ്ങളെ കാത്തിരിക്കുകയാണ് എന്നാണ് ഫ്രാങ്ക്‌ പറഞ്ഞിട്ടുള്ളത്.

ഇതിന് ക്രിസ്റ്റ്യാനോ റൊണാൾഡോ രസകരമായ രീതിയിലാണ് മറുപടി നൽകിയിട്ടുള്ളത്. നിങ്ങൾക്ക് ഇത്തവണ കിരീടം ലഭിക്കില്ലല്ലോ എന്നാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ അദ്ദേഹത്തോട് പറഞ്ഞിട്ടുള്ളത്. പ്രീമിയർ ലീഗ് കിരീടം ആഴ്സണലിന് ഇത്തവണയും കിട്ടില്ല എന്നാണ് തമാശ രൂപേണ ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞിട്ടുള്ളത്.ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്.

നേരത്തെ പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി കളിച്ചിട്ടുള്ള താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. പിന്നീട് അദ്ദേഹം യുണൈറ്റഡ് വിട്ട സമയത്ത് ആഴ്സണൽ അദ്ദേഹത്തെ സ്വന്തമാക്കും എന്ന റൂമറുകൾ ഉണ്ടായിരുന്നു. പക്ഷേ പരിശീലകൻ ആർട്ടെറ്റ അത് നിരസിക്കുകയായിരുന്നു.തുടർന്നാണ് റൊണാൾഡോ സൗദി അറേബ്യയിലേക്ക് ചേക്കേറിയത്.

Leave a Reply

Your email address will not be published. Required fields are marked *