അണ്ടർ 13 താരങ്ങളെ ആദരിച്ച് അൽ നസ്ർ, ഷേക്ക് ഹാൻഡ് നൽകാത്ത ജൂനിയറിനോട് പ്രതികരിച്ച്  ക്രിസ്റ്റ്യാനോ!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകനായ ക്രിസ്ത്യാനോ ജൂനിയറും നിലവിൽ അൽ നസ്റിന്റെ താരമാണ്. അൽ നസ്റിന്റെ അണ്ടർ 13 ടീമിന് വേണ്ടിയാണ് അദ്ദേഹം കളിച്ചുകൊണ്ടിരിക്കുന്നത്.ഈയിടെ സൗദിയിലെ ലീഗ് കിരീടം അൽ നസ്റിന്റെ അണ്ടർ 13 ടീം സ്വന്തമാക്കിയിരുന്നു.മികച്ച പ്രകടനം ആ ടൂർണമെന്റിൽ പുറത്തെടുക്കാൻ ക്രിസ്റ്റ്യാനോ ജൂനിയറിനെ സാധിച്ചിരുന്നു.

കിരീട ജേതാക്കളായ ഈ താരങ്ങളെ ആദരിക്കാൻ അൽ നസ്ർ നേരത്തെ തീരുമാനിച്ചിരുന്നു. ഇന്നലെ അൽ നസ്റും അൽ ഫത്തേഹും തമ്മിൽ ഏറ്റുമുട്ടിയ മത്സരത്തിനു മുന്നോടിയായി ഈ യുവ പ്രതിഭകളെ അൽ നസ്ർ ആദരിക്കുകയായിരുന്നു.അൽ നസ്ർ താരങ്ങൾക്ക് ഷേക്ക് നൽകാൻ വേണ്ടി ഇവർ ഗ്രൗണ്ടിലേക്ക് എത്തുകയായിരുന്നു.അണ്ടർ 13 ടീമംഗങ്ങൾ സീനിയർ താരങ്ങൾക്ക് ഷേക്ക് ഹാൻഡ് നൽകുകയായിരുന്നു.

എന്നാൽ ക്രിസ്റ്റ്യാനോ ജൂനിയർ ഇതിന് തയ്യാറായിരുന്നില്ല. അദ്ദേഹം മറുഭാഗത്തിലൂടെ നടന്നു പോകുന്ന സമയത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇതിനോട് പ്രതികരിക്കുന്ന ഒരു വീഡിയോ പുറത്തേക്ക് വന്നിട്ടുണ്ട്.ക്രിസ്.. ഇങ്ങോട്ട് വരൂ..അച്ഛന് ഒരു ചുംബനം തന്നിട്ട് പോകൂ എന്നാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞിട്ടുള്ളത്.ഇതിന്റെ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഏതായാലും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വഴിയിലാണ് ഇപ്പോൾ ജൂനിയറും സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.മികച്ച പ്രകടനം അദ്ദേഹം നടത്തുന്നുണ്ട്.ഇനി മുതൽ അൽ നസ്റിന്റെ അണ്ടർ 15 ടീമിന് വേണ്ടിയാണ് അദ്ദേഹം കളിക്കുക എന്ന റിപ്പോർട്ടുകൾ പുറത്തേക്ക് വന്നിട്ടുണ്ട്. അതേസമയം ഇന്നലത്തെ മത്സരത്തിലും ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾ കണ്ടെത്തിയിട്ടുണ്ട്. ഇതോടെ 19 ലീഗ് മത്സരങ്ങളിൽ നിന്ന് റൊണാൾഡോ 21 ഗോളുകളും 9 അസിസ്റ്റുകളും നേടിക്കൊണ്ടു 30 ഗോൾ പങ്കാളിത്തങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *