അടുത്ത വർഷവും ഇതുതന്നെ ലക്ഷ്യം: പ്രഖ്യാപിച്ച് റൊണാൾഡോ

ഇന്നലെ സൗദി അറേബ്യൻ ലീഗിൽ നടന്ന മത്സരത്തിൽ മികച്ച വിജയം നേടാൻ വമ്പൻമാരായ അൽ നസ്റിന് സാധിച്ചിരുന്നു. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു അൽ നസ്ർ അൽ താവൂനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു ഗോൾ നേടിയിരുന്നു. മത്സരത്തിന്റെ അവസാനത്തിൽ ഫൊഫാനയുടെ അസിസ്റ്റിൽ നിന്നായിരുന്നു റൊണാൾഡോ ഗോൾ നേടിയിരുന്നത്.

ഇതോടെ ഈ കലണ്ടർ വർഷത്തെ മത്സരങ്ങൾ റൊണാൾഡോ പൂർത്തിയാക്കിയിട്ടുണ്ട്.ആകെ 54 ഗോളുകൾ നേടിയ റൊണാൾഡോ തന്നെയാണ് ഈ വർഷം ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം. പല യുവ താരങ്ങളെയും തോൽപ്പിച്ചു കൊണ്ടാണ് റൊണാൾഡോ ഈ നേട്ടത്തിൽ എത്തിയിരിക്കുന്നത്.എന്നാൽ ഇതുകൊണ്ടൊന്നും അവസാനിപ്പിക്കാൻ റൊണാൾഡോ ഉദ്ദേശിക്കുന്നില്ല.അടുത്ത വർഷവും ഇതുതന്നെയാണ് തന്റെ ലക്ഷ്യമെന്ന് റൊണാൾഡോ പ്രഖ്യാപിച്ചു കഴിഞ്ഞു. താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ഞാൻ വളരെയധികം സന്തോഷവാനാണ്.വ്യക്തിഗതമായും കളക്ടീവായും എന്നെ സംബന്ധിച്ചിടത്തോളം ഇത് ഒരു മികച്ച വർഷമാണ്.എനിക്ക് ഒരുപാട് ഗോളുകൾ നേടാൻ കഴിഞ്ഞു. ക്ലബ്ബിനെയും പോർച്ചുഗൽ ദേശീയ ടീമിനെയും സഹായിക്കാൻ എനിക്ക് സാധിച്ചു.ഞാൻ ഹാപ്പിയാണ്. അടുത്ത വർഷവും ഇത് തന്നെ ചെയ്യാൻ ഞാൻ ശ്രമിക്കും “ഇതാണ് റൊണാൾഡോ പറഞ്ഞിട്ടുള്ളത്.

മികച്ച പ്രകടനം ഈ 38 ആം വയസ്സിലും തുടരുന്ന റൊണാൾഡോ അടുത്ത വർഷവും ഈ പ്രകടനം തുടരും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. യൂറോ കപ്പ് ഉൾപ്പെടെ പ്രധാനപ്പെട്ട മത്സരങ്ങൾ റൊണാൾഡോയെ അടുത്തവർഷം കാത്തിരിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *