അഞ്ചോ പത്തോ വർഷത്തിനുള്ളിൽ സൗദി ലോകത്തിലെ ഏറ്റവും വലിയ ലീഗായി മാറും:ഇന്റർ ഇതിഹാസം വിയേരി
ഇന്നലെ ഇറ്റാലിയൻ സൂപ്പർ കപ്പിൽ നടന്ന ഫൈനൽ മത്സരത്തിൽ നാപ്പോളിയും ഇന്റർ മിലാനും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. സൗദി അറേബ്യയിൽ അൽ നസ്റിന്റെ മൈതാനത്ത് വെച്ചുകൊണ്ടായിരുന്നു ഈ കലാശ പോരാട്ടം നടന്നിരുന്നത്. എതിരില്ലാത്ത ഒരു ഗോളിന് നാപ്പോളിയെ തോൽപ്പിച്ചുകൊണ്ട് ഇന്റർ മിലാൻ കിരീടം നേടുകയായിരുന്നു.അർജന്റൈൻ സൂപ്പർ താരമായ ലൗറ്ററോ മാർട്ടിനസിന്റെ ഗോളായിരുന്നു ഇന്ററിന് കിരീടം നേടിക്കൊടുത്തത്.
ഈ മത്സരത്തിനു വേണ്ടി സൗദി അറേബ്യയിൽ എത്തിയതായിരുന്നു ഇന്റർമിലാന്റെ ഇതിഹാസമായ ക്രിസ്ത്യൻ വിയേരി. സൗദി അറേബ്യയെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.അഞ്ചോ പത്തോ വർഷങ്ങൾക്കുള്ളിൽ ലോകത്തിലെ ഏറ്റവും വലിയ ലീഗ് ആയി മാറാൻ സൗദി ലീഗിന് കഴിയും എന്നാണ് വിയേരി പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🏆 2021
— B/R Football (@brfootball) January 22, 2024
🏆 2022
🏆 2023
Inter Milan lift their third consecutive Supercoppa Italiana 🔵⚫ pic.twitter.com/sGitmbs6Eb
” ലോകത്തെ ഏറ്റവും വലിയ ലീഗ് ആവാനാണ് സൗദി ഗവൺമെന്റ് ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ അഞ്ചോ പത്തോ വർഷത്തിനുള്ളിൽ ലോകത്തെ ഏറ്റവും വലിയ ലീഗ് ആയി മാറാൻ സൗദി ലീഗിന് കഴിയും. കാരണം അവരുടെ കയ്യിൽ പണമുണ്ട്.അവരുടെ പക്കലിൽ ഘടനയുണ്ട്. പുതിയ സ്റ്റേഡിയങ്ങളും പരിശീലന സൗകര്യങ്ങളും നിർമ്മിക്കാൻ അവർ ആരംഭിച്ചിട്ടുണ്ട്. മൂന്ന് ദിവസം കൊണ്ട് ഇത് സാധിക്കുമെന്ന് കരുതരുത്. കാരണം അവർ തുടങ്ങിയിട്ടേയുള്ളൂ. പക്ഷേ ലോകത്തെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ റൊണാൾഡോയെ അവർ സ്വന്തമാക്കി.ലീഗിനും അതിന്റെ ഭാവിക്കും റൊണാൾഡോ വളരെ പ്രധാനപ്പെട്ട താരമാണ് “ഇതാണ് വിയേരി പറഞ്ഞിട്ടുള്ളത്.
ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കിയതിലൂടെയാണ് സൗദി അറേബ്യ മാറ്റത്തിന് തുടക്കം കുറിച്ചത്.പിന്നീട് നിരവധി സൂപ്പർതാരങ്ങൾ സൗദിയെ തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ന് നെയ്മർ ജൂനിയർ ബെൻസിമയും സാഡിയോ മാനെയുമെല്ലാം സൗദി അറേബ്യയുടെ താരങ്ങളാണ്.