ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ ക്രിസ്റ്റ്യാനോ വിരമിക്കും:ജോർജിന റോഡ്രിഗസ്

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മിന്നുന്ന പ്രകടനമാണ് ഈ സീസണിലും പുറത്തെടുക്കുന്നത്. 39 കാരനായ റൊണാൾഡോ ഈ പ്രായത്തിലും ഏവരെയും വിസ്മയിപ്പിക്കുകയാണ്. 20 ലീഗ് മത്സരങ്ങളിൽ നിന്ന് 22 ഗോളുകളും 9 അസിസ്റ്റുകളും അദ്ദേഹം പൂർത്തിയാക്കി കഴിഞ്ഞു.30 ഗോൾ പങ്കാളിത്തങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.

2025 വരെയുള്ള ഒരു കോൺട്രാക്ടിലാണ് അദ്ദേഹം അൽ നസ്റുമായി ഒപ്പ് വെച്ചിട്ടുള്ളത്. എന്നാൽ റൊണാൾഡോ ഹാപ്പിയാണ്. ക്ലബ്ബും ഹാപ്പിയാണ്. 2027 വരെ അദ്ദേഹത്തിന്റെ കോൺട്രാക്ട് പുതുക്കും എന്നുള്ള വാർത്തകൾ ഒക്കെ ഉണ്ടായിരുന്നു. എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പാർട്ണറായ ജോർജിന റോഡ്രിഗസ് ഇതുമായി ബന്ധപ്പെട്ട് ഒരു കാര്യം പറഞ്ഞിട്ടുണ്ട്. ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ വിരമിക്കും എന്നാണ് ഇവർ പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞദിവസം നടന്ന പാരിസ് ഫാഷൻ വീക്കിൽ ജോർജിന പങ്കെടുത്തിരുന്നു. അവിടെയുണ്ടായിരുന്ന സഹപ്രവർത്തകരോടാണ് ഇക്കാര്യം ജോർജിന പറഞ്ഞിട്ടുള്ളത്. ” ക്രിസ്റ്റ്യാനോ ഒരു വർഷം കൂടി ഉണ്ടാകും,അതല്ലെങ്കിൽ രണ്ടുവർഷം. അതിനുശേഷം അവസാനിക്കും, പക്ഷേ കൃത്യമായി എനിക്കറിയില്ല ” ഇതാണ് അവർ പറഞ്ഞിട്ടുള്ളത്. അതിന്റെ വീഡിയോ പുറത്ത് വരികയും ചെയ്തിട്ടുണ്ട്.

പക്ഷേ സാധ്യമാകുന്ന കാലമത്രയും കളിക്കളത്തിൽ തുടരുക എന്നുള്ളത് തന്നെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ലക്ഷ്യം. മികവ് തുടരാൻ അദ്ദേഹത്തിന് കഴിഞ്ഞാൽ ഇനിയും കുറച്ചു വർഷങ്ങൾ കൂടി നമുക്ക് അദ്ദേഹത്തെ കളിക്കളത്തിൽ കാണാൻ സാധിക്കും. പക്ഷേ റൊണാൾഡോ കരിയറിന്റെ അവസാനഘട്ടത്തിൽ എത്തിക്കഴിഞ്ഞു എന്നത് ഒരു യാഥാർത്ഥ്യമാണ്. കുറച്ചധികം കാലം കൂടി അദ്ദേഹത്തെ കളി കളത്തിൽ കാണാൻ കഴിയും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *