തോൽവിക്കുത്തരവാദി ഞാനാണ്, ഞാൻ തന്നെ പരിഹാരം കണ്ടുപിടിക്കും : സിദാൻ
ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ കരുത്തരായ റയൽ മാഡ്രിഡ് അട്ടിമറി തോൽവിയേറ്റുവാങ്ങിയിരുന്നു. ഷക്തർ ഡോണെസ്ക്കായിരുന്നു റയൽ മാഡ്രിഡിനെ 3-2 എന്ന സ്കോറിന് തകർത്തു വിട്ടത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾ നേടിക്കൊണ്ട് ഷക്തർ കരുത്ത് കാട്ടിയിരുന്നു. മത്സരത്തിൽ മോശം പ്രകടനമായിരുന്നു റയൽ പ്രതിരോധത്തിന്റെ ഭാഗത്തു നിന്നുണ്ടായത്. ക്യാപ്റ്റൻ റാമോസിന്റെ അഭാവം നന്നായി അറിയുകയും ചെയ്തു. ഏതായാലും തോൽവിയുടെ ഉത്തരവാദിത്തമേറ്റടുത്തു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് പരിശീലകൻ സിനദിൻ സിദാൻ. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുന്ന വേളയിലാണ് സിദാൻ ഇക്കാര്യം തുറന്നു പറഞ്ഞത്. ടീമിന്റെ തോൽവിക്കുത്തരവാദി താനാണെന്നും ഇതിന് പരിഹാരം താൻ തന്നെ കണ്ടെത്തുമെന്നാണ് സിദാൻ അറിയിച്ചത്. തന്റെ ചില തീരുമാനങ്ങൾ ശരിയായില്ലെന്നും ഇനിയുള്ള ശ്രദ്ധ ബാഴ്സക്കെതിരെയുള്ള മത്സരത്തെ കുറിച്ചാണെന്നും സിദാൻ പറഞ്ഞു. ശനിയാഴ്ച്ചയാണ് ബാഴ്സയും റയലും തമ്മിൽ ഏറ്റുമുട്ടുന്നത്.
🗣 "I believe that I can fix this"
— MARCA in English (@MARCAinENGLISH) October 21, 2020
Can Zidane turn things around at @realmadriden?
👇https://t.co/1vsMxC0eV7 pic.twitter.com/4kNEgKZfGa
” ടീമിലെ പ്രശ്നങ്ങൾ ശരിയാക്കാൻ എനിക്ക് സാധിക്കും. അതന്നെ ഞാൻ ശ്രമിക്കാൻ പോവുന്നത്. താരങ്ങളും കൂടി ശ്രമിക്കണം. ഞങ്ങൾ പരിഹാരം കണ്ടെത്താനാണ് ശ്രമിക്കുന്നത്. അത് ഞങ്ങൾ കണ്ടെത്തുക തന്നെ ചെയ്യും. ഇപ്പോൾ ഞങ്ങൾ എൽ ക്ലാസിക്കോക്കുള്ള ഒരുക്കത്തിലാണ്. തോൽവി എന്നുള്ളത് ഒരു മോശം അനുഭവം തന്നെയാണ്. ആദ്യ ഗോൾ മുതൽ ഞങ്ങൾ ഒരുപാട് പിഴവുകൾ വരുത്തി. മാത്രമല്ല ഞങ്ങളുടെ ആത്മവിശ്വാസം നഷ്ടപ്പെടുകയും ചെയ്തു. രണ്ടാം പകുതിയിൽ പിൻവലിക്കുകയും റിയാക്റ്റ് ചെയ്യുകയും ചെയ്ത താരങ്ങളുടെ കാര്യത്തിൽ എനിക്ക് സന്തോഷമേയൊള്ളൂ. ഇതൊരു മോശം മത്സരവും മോശം രാത്രിയുമായിരുന്നു. ഞാനാണ് പരിശീലകൻ. ഞാനാണ് ഈ പ്രശ്നങ്ങൾക്കുള്ള പരിഹാരം കണ്ടെത്തേണ്ട ഒരേയൊരു ആള്. ഞാൻ പരിഹാരം കണ്ടെത്തുക തന്നെ ചെയ്യും. ഞാനാണ് ഉത്തരവാദി. ആദ്യപകുതിയിലെ പ്രകടനം തീർത്തും നെഗറ്റീവ് ആയിരുന്നു. ചില കാര്യങ്ങൾ ഞാൻ ശരിയായ രീതിയിൽ അല്ല കൈകാര്യം ചെയ്തത്. പക്ഷെ ഈ സീസൺ തുടങ്ങിയിട്ടേ ഒള്ളൂ. ഞങ്ങൾ ഒരിക്കലും വിട്ടു കൊടുക്കാൻ പോവുന്നില്ല ” സിദാൻ പറഞ്ഞു.
Real Madrid boss Zinedine Zidane: "I am capable of fixing this" https://t.co/RAWczUJix5
— footballespana (@footballespana_) October 21, 2020