ലാലിഗയിൽ വേഗത്തിൽ 150 ഗോളുകൾ, സുവാരസ് ഇനി ക്രിസ്റ്റ്യാനോക്ക് പിറകിൽ രണ്ടാമൻ !

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ അത്ലെറ്റിക്കോ മാഡ്രിഡ്‌ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് സെൽറ്റ വിഗോയെ കീഴടക്കിയിരുന്നു. സൂപ്പർ താരം ലൂയിസ് സുവാരസും യാനിക്ക് കരാസ്ക്കൊയും നേടിയ ഗോളുകളാണ് അത്ലെറ്റിക്കോക്ക് ജയം നേടികൊടുത്തത്. ഈ മത്സരത്തിൽ ഗോൾ കണ്ടെത്തിയതോടെ മറ്റൊരു നാഴികകല്ല് കൂടി പിന്നിട്ടിരിക്കുകയാണ് സുവാരസ്. ലാലിഗയിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഏറ്റവും വേഗത്തിൽ നൂറ്റിഅൻപത് ഗോളുകൾ നേടിയ രണ്ടാമത്തെ താരമെന്ന ഖ്യാതി ഇനി സുവാരസിന് സ്വന്തം. ഇന്നലത്തെ ഗോൾനേട്ടത്തോടെ സുവാരസ് ലീഗിൽ 150 ഗോളുകൾ പൂർത്തിയാക്കി. മുപ്പത്തിമൂന്നുകാരനായ താരം 195 മത്സരങ്ങളാണ് 150 ഗോളുകൾ നേടാൻ വേണ്ടി എടുത്ത മത്സരങ്ങൾ. ബാഴ്‌സക്കും അത്ലെറ്റിക്കോ മാഡ്രിഡിനും കൂടിയാണിത്.

എന്നാൽ ഒന്നാം സ്ഥാനത്തുള്ളത് മുൻ റയൽ മാഡ്രിഡ്‌ സുപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. താരമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഏറ്റവും വേഗത്തിൽ ലീഗിൽ 150 ഗോളുകൾ നേടിയത്. കേവലം 140 മത്സരങ്ങൾ മാത്രമാണ് റൊണാൾഡോക്ക് ഈ നേട്ടം കൈവരിക്കാൻ ആവിശ്യമായി വന്നോള്ളൂ. 2014-ലായിരുന്നു സുവാരസ് ലാലിഗയിൽ എത്തിയത്. ബാഴ്‌സക്ക് വേണ്ടി എല്ലാ കോമ്പിറ്റീഷനുകളിലുമായി 283 മത്സരങ്ങളിൽ നിന്ന് 198 ഗോളുകൾ നേടിയിരുന്നു. ഇതിൽ 147 എണ്ണം ലാലിഗയിൽ ആയിരുന്നു. എന്നാൽ പിന്നീട് ഈ സീസണിൽ ബാഴ്സ ഒഴിവാക്കിയപ്പോഴും താരം ലാലിഗ വിട്ട് പോയില്ല. അത്ലെറ്റിക്കോ മാഡ്രിഡിലേക്ക് ചേക്കേറിയ താരം അരങ്ങേറ്റമത്സരത്തിൽ തന്നെ ഇരട്ടഗോളുകൾ നേടിക്കൊണ്ട് ഗോൾവേട്ടക്ക് തുടക്കം കുറിച്ചിരുന്നു. ഇന്നലത്തെ മത്സരത്തിൽ കൂടി ഗോൾനേടിയതോടെ താരം 150 ഗോളുകൾ പൂർത്തിയാക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *