പത്ത് താരങ്ങൾ പുറത്താണ്, പിഎസ്ജിയുടെ ദയനീയാവസ്ഥ വെളിപ്പെടുത്തി പരിശീലകൻ !
ഇന്ന് ലീഗ് വണ്ണിൽ നടക്കുന്ന പോരാട്ടത്തിൽ പിഎസ്ജി നീംസിനെ നേരിടാനൊരുങ്ങുകയാണ്. ഏഴാം റൗണ്ട് പോരാട്ടമാണ് ഇന്ന് നടക്കുന്നത്. എന്നാൽ കടുത്ത പ്രതിസന്ധികളിലൂടെയാണ് ടീം നീങ്ങുന്നത് എന്ന് വെളിപ്പെടുത്തിയിരിക്കുയാണ് പരിശീലകൻ ടുഷേൽ.ഇന്നത്തെ മത്സരത്തിൽ തങ്ങൾക്ക് പത്ത് താരങ്ങളെ ലഭ്യമല്ല എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പരിശീലകൻ.പരിക്കും കോവിഡും സസ്പെൻഷനുമാണ് ഇപ്പോൾ പിഎസ്ജിക്ക് വെല്ലുവിളി സൃഷ്ടിച്ചിരിക്കുന്നത്. സൂപ്പർ താരം മൗറോ ഇകാർഡിക്കാണ് പുതുതായി പരിക്ക് സ്ഥിരീകരിച്ചത്. കൂടാതെ മാർക്കിഞ്ഞോസ്, വെറാറ്റി എന്നീ സൂപ്പർ താരങ്ങൾ എല്ലാം തന്നെ പുറത്താണ്. ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ മുന്നിൽ നിൽക്കെ ഈ പ്രതിസന്ധികൾ ടുഷേലിന് ഏറെ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.
Tuchel Rules Out 10 Players for Fixture Against Nimes https://t.co/rmPbbpdjqI
— PSG Talk 💬 (@PSGTalk) October 15, 2020
” നാളെ ഞങ്ങൾക്ക് ഒരുപാട് താരങ്ങളെ ലഭ്യമല്ല. ഡ്രാക്സ്ലർ, വെറാറ്റി, മാർക്കിഞ്ഞോസ് എന്നിവർ എല്ലാം തന്നെ പരിക്കിന്റെ പിടിയിലാണ്. കുർസാവയും ഡിമരിയയും സസ്പെൻഷനിലാണ്. ആൻഡർ ഹെരേരക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. ഡാനിലോ ഇന്ന് ഇവിടെ എത്തിയിട്ടുണ്ട്. പക്ഷെ ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി ബന്ധമുള്ളത് കൊണ്ട് അദ്ദേഹം സ്ക്വാഡിൽ നിന്നും വിട്ടു നിൽക്കുകയാണ്. ഡാഗ്ബക്ക് പുതുതായി പരിശോധനക്ക് നടത്തിയിട്ടുണ്ട്. നെഗറ്റീവ് ആവും എന്നാണ് ഞങ്ങൾ പ്രതീക്ഷിക്കപ്പെടുന്നത്. ബെർണാട്ടിനും പരിക്കാണ്. തിലോ കെഹ്ററും ഇകാർഡിയും ഇപ്പോൾ പരിക്കിന്റെ പിടിയിലാണ്. ഈ താരങ്ങൾ എല്ലാം തന്നെ നാളെത്തെ മത്സരത്തിൽ ലഭ്യമാവില്ല ” ടുഷേൽ പറഞ്ഞു.
🚨🇫🇷 Tuchel confirmó la lesión de Icardi y lo descartó para el debut en la Champions League
— TyC Sports (@TyCSports) October 15, 2020
El director técnico del conjunto parisino confirmó que el delantero argentino se perderá el compromiso ante Manchester United del próximo martes.https://t.co/IjODR48X1W