ബൊളീവിയക്കെതിരെ രണ്ടു മാറ്റങ്ങൾ തീരുമാനിച്ച് സ്കലോണി !

വേൾഡ് കപ്പ് യോഗ്യത റൗണ്ട് മത്സരത്തിൽ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് അർജന്റൈൻ താരനിര തകർത്തു വിട്ടിരുന്നു. മത്സരത്തിൽ ലയണൽ മെസ്സി നേടിയ പെനാൽറ്റി ഗോളാണ് അർജന്റീനക്ക്‌ മൂന്ന് പോയിന്റുകൾ നേടികൊടുത്തത്. അർജന്റീന താരനിരയുടെ പേരിനും പെരുമക്കുമൊത്ത പ്രകടനം ടീമിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല എന്നത് വ്യക്തമായ കാര്യമാണ്. അതിനാൽ തന്നെ ബൊളീവിയക്കെതിരെയുള്ള മത്സരത്തിൽ രണ്ട് മാറ്റങ്ങൾ വരുത്താൻ ആലോചിരിക്കുകയാണിപ്പോൾ ലയണൽ സ്കലോണി. അർജന്റൈൻ മാധ്യമമായ ടിവൈസി സ്പോർട്സിനെ ഉദ്ധരിച്ചു കൊണ്ട് മുണ്ടോ ആൽബിസെലസ്റ്റയാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ കളിച്ച ഗോൺസാലോ മോണ്ടിയേൽ, മാർക്കോസ് അക്കുന എന്നീ താരങ്ങളെ പുറത്തിരുത്താനാണ് സ്കലോണിയുടെ പദ്ധതി.

അർജന്റീനയുടെ ഫുൾ ബാക്ക് ആയ ഗോൺസാലോ മോണ്ടിയേലിന്റെ പകരമായി യുവാൻ ഫോയ്ത്തിനെയാണ് സ്കലോണി പരിഗണിക്കുക. നിലവിൽ വിയ്യാറയൽ താരമാണ് ഫോയ്ത്ത്‌. ഈ സീസണിലാണ് ടോട്ടൻഹാമിൽ നിന്നും താരം വിയ്യാറയലിലേക്ക് എത്തിയത്. ഇനി മിഡ്ഫീൽഡറായ മാർക്കോസ് അക്കുനയെയും സ്കലോണി പുറത്തിരുത്തിയേക്കും. പകരം എഡ്യാഡോ സാൽവിയോയെയാണ് സ്കലോണി പരിഗണിക്കുക. അതല്ലെങ്കിൽ നിക്കോളാസ് ഡോമിംഗസ്, എക്സ്ക്കിയേൽ പലാസിയോസ് എന്നിവരിൽ ഒരാളെ പരിഗണിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ. ഈ മാറ്റങ്ങൾ ടീമിൽ സ്വാധീനം ചെലുത്തിയേക്കും എന്നാണ് സ്കലോണി കരുതുന്നത്. ബൊളീവിയയുടെ മൈതാനത്താണ് മത്സരം എന്നുള്ളതാണ് അർജന്റീനയെ അലട്ടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *