കോപ്പ അമേരിക്ക മാറ്റിവെച്ചു

ഈ വർഷം നടക്കേണ്ടിയിരുന്ന കോപ്പ അമേരിക്ക മാറ്റിവെച്ചു. കോൺമെബോൾ ആണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കൊറോണ വൈറസിന്റെ വ്യാപനം തടയാനാണ് ഇത്തരമൊരു തീരുമാനം കോൺമെബോൾ കൈകൊണ്ടത്. അടുത്ത വർഷം സമ്മറിലേക്ക് ഈ കോപ്പ അമേരിക്ക മാറ്റിവെച്ചത്. ഈ വർഷം ജൂൺ 12 മുതൽ ജൂലൈ 12 വരെ അർജന്റീനയിലും കൊളംബിയയിലുമായിട്ടായിരുന്നു കോപ്പ അരങ്ങേറേണ്ടത്. ഇതാണ് അടുത്ത വർഷത്തേക്ക് മാറ്റിവെച്ചത്.

” ഇതൊരു അപ്രതീക്ഷിതവും അസാധാരണവുമായ ഒരു സാഹചര്യമാണ്. അടിസ്ഥാനപരമായി കൊറോണ വൈറസിന്റെ വ്യാപനത്തെ തടയുന്നതിനാണ് മുൻഗണന നൽകേണ്ടത്. ഇതൊരിക്കലും എളുപ്പത്തിൽ എടുക്കാൻ കഴിയുന്ന ഒരു തീരുമാനമല്ല. എന്നാൽ സൗത്ത് അമേരിക്കൻ ഫുട്ബോൾ ഫാമിലിയിലെ ഓരോ താരത്തിന്റെയും ആരോഗ്യവും സുരക്ഷയും പരിഗണിച്ചാണ് ഈ തീരുമാനം. അടുത്ത വർഷം ശക്തമായ രീതിയിൽ തന്നെ കോപ്പ അമേരിക്ക തിരിച്ചുവരുമെന്ന കാര്യത്തിൽ ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു ” കോൺമെബോൾ പ്രസിഡന്റ്‌ ഡൊമിൻഗസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *