പിഎസ്ജിയിൽ മറ്റൊരു ബ്രസീലിയൻ താരം കൂടി, റഫീഞ്ഞ ഇനി ഫ്രഞ്ച് ചാമ്പ്യൻമാർക്കൊപ്പം !
ബാഴ്‌സയുടെ ബ്രസീലിയൻ താരം റഫീഞ്ഞയെ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി റാഞ്ചി. ട്രാൻസ്ഫർ ജാലകത്തിലെ അവസാന ദിവസമായ ഇന്നലെ അതിവേഗ നീക്കത്തിലൂടെയാണ് ഈ മധ്യനിര താരത്തെ പിഎസ്ജി സ്വന്തമാക്കിയത്. മൂന്ന് വർഷത്തെ കരാറിലാണ് താരത്തെ പിഎസ്ജി താരത്തെ സൈൻ ചെയ്തിരിക്കുന്നത്.ഫ്രീ ട്രാൻസ്ഫർ ആണെങ്കിലും മൂന്ന് മില്യണോളമായിരിക്കും ബാഴ്സക്ക് ലഭിക്കുക എന്നാണ് അറിയാൻ കഴിയുന്നത്. ബാഴ്സയിലൂടെ വളർന്ന ഈ താരം മുമ്പ് നിരവധി തവണ ലോണിൽ പോയതിന് ശേഷമാണ് ബാഴ്സ താരത്തെ കൈവിടാൻ തീരുമാനിച്ചത്. താരത്തിന്റെ ആത്മാർത്ഥക്കും സേവനത്തിനും ബാഴ്സ നന്ദി അറിയിച്ചിട്ടുണ്ട്. താരത്തിന്റെ പതിമൂന്നാം വയസ്സ് മുതൽ റഫീഞ്ഞ ബാഴ്സയോടൊപ്പമുണ്ട്. 2011 നവംബർ ഒമ്പതിനാണ് താരം ബാഴ്സക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചത്.
LATEST NEWS! Agreement with PSG for the transfer of @Rafinha
— FC Barcelona (@FCBarcelona) October 5, 2020
തുടർന്ന് 2013-ൽ സെൽറ്റ വിഗോയിലേക്ക് ലോണിൽ പോയ താരം 2014-ൽ തിരിച്ചെത്തുകയും ചെയ്തു. തുടർന്ന് ബാഴ്‌സയോടൊപ്പം ചിലവഴിക്കാൻ താരത്തിന് സാധിച്ചുവെങ്കിലും പരിക്കുകൾ താരത്തെ തളർത്തി. 2015/16-ൽ ഒട്ടേറെ മത്സരങ്ങൾ താരത്തിന് പരിക്ക് മൂലം നഷ്ടമായിരുന്നു. തുടർന്ന് 2018 ജനുവരിയിൽ താരം ഇറ്റാലിയൻ വമ്പൻമാരായ ഇന്റർ മിലാനിലേക്ക് ലോണിൽ ചേക്കേറി. ഇന്ററിന് വേണ്ടി ഒമ്പത് മത്സരങ്ങൾ മാത്രം കളിച്ച താരം ഒരു ഗോൾ മാത്രമാണ് നേടിയത്. തുടർന്ന് കഴിഞ്ഞ സീസണിൽ സെൽറ്റ വിഗോക്ക് വേണ്ടി ലോണിൽ കളിക്കുകയായിരുന്നു. ബാഴ്‌സയോടൊപ്പം ചാമ്പ്യൻസ് ലീഗ്, ലാലിഗ, കോപ്പ ഡെൽ റേ എന്നിവ നേടിയ ശേഷമാണ് താരം ക്ലബ് വിടുന്നത്. ബാഴ്സക്ക് വേണ്ടി 89 മത്സരങ്ങളിൽ നിന്ന് 12 ഗോളുകൾ താരം നേടിയിരുന്നു.
✍️ The club is pleased to announce the arrival of @Rafinha.
— Paris Saint-Germain (@PSG_English) October 6, 2020
The Brazilian signs through the summer of 2⃣0⃣2⃣3⃣. 🔴🔵https://t.co/7Z39p0QL74