യുവേഫ ചാമ്പ്യൻസ് ലീഗ് : എഫ്സി ബാഴ്‌സലോണയുടെ ഗ്രൂപ്പ്‌ സ്റ്റേജ് മത്സരതിയ്യതികൾ അറിയാം !

ഈ സീസണിലേക്കുള്ള ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ്‌ സ്റ്റേജ് മത്സരത്തിന്റെ തിയ്യതികൾ ഇന്നലെയാണ് യുവേഫ പുറത്തു വിട്ടത്. ലോകം ആകാംക്ഷയോടെ ഉറ്റുനോക്കികൊണ്ടിരിക്കുന്ന സൂപ്പർ പോരാട്ടം ഗ്രൂപ്പ്‌ ജിയിൽ ആണ് നടക്കുന്നത്. മെസ്സിയും റൊണാൾഡോയും നേർക്കുനേർ വരുന്ന പോരാട്ടം ഈ മാസം തന്നെയുണ്ട്. ഈ മാസം ഇരുപത്തിയെട്ടാം തിയ്യതിയാണ് മെസ്സിയും റൊണാൾഡോയും യുവന്റസിന്റെ മൈതാനത്ത് നേർക്കുനേർ വരുന്നത്. തുടർന്ന് ഡിസംബർ എട്ടാം തിയ്യതിയാണ് യുവന്റസ് ബാഴ്‌സയുടെ മൈതാനമായ ക്യാമ്പ് നൗവിലേക്ക് വരിക. ബാഴ്‌സയെയും യുവന്റസിനെയും കൂടാതെ എഫ്സി ഡൈനാമോ കീവ്, ഫെറെൻക്വെറോസി ടിസി എന്നീ ക്ലബുകൾ ആണ് ഈ ഗ്രൂപ്പിൽ ഉള്ളത്.

എഫ്സി ബാഴ്സലോണയുടെ മത്സരതിയ്യതികൾ അറിയാം.

ഒക്ടോബർ 20 – ഫെറെൻക്വെറോസി (ഹോം )

ഒക്ടോബർ 28 – യുവന്റസ് (എവേ )

നവംബർ 4 – എഫ്സി ഡൈനാമോ കീവ് (ഹോം )

നവംബർ 24 – എഫ്സി ഡൈനാമോ കീവ് ( എവേ )

ഡിസംബർ 2 – ഫെറെൻക്വെറോസി ( എവേ )

ഡിസംബർ 8 – യുവന്റസ് (ഹോം )

Leave a Reply

Your email address will not be published. Required fields are marked *