യുവന്റസ് കരുത്തർ, പക്ഷെ ഞങ്ങൾക്ക് മുന്നോട്ട് പോകാനാവും, ആത്മവിശ്വാസത്തോടെ കൂമാൻ പറയുന്നു !
ഇന്നലെ നടന്ന ലാലിഗ മത്സരത്തിൽ എഫ്സി ബാഴ്സലോണക്ക് ജയം നേടാൻ സാധിച്ചിരുന്നു. സെൽറ്റ വിഗോയെ അവരുടെ മൈതാനത്ത് വെച്ചാണ് മെസ്സിയും കൂട്ടരും തകർത്തു വിട്ടത്. ലീഗിലെ രണ്ടാം ജയമാണ് ബാഴ്സ നേടിയത്. മത്സരത്തിൽ ഫാറ്റി, സെർജി റോബെർട്ടോ എന്നിവർ ഗോൾ നേടിയപ്പോൾ ഒരു ഗോൾ സെൽഫ് ഗോളായിരുന്നു. എടുത്തു പറയേണ്ട മറ്റൊരു കാര്യം പത്ത് പേരായി ചുരുങ്ങിയിട്ടും ഒരു പകുതിക്ക് മുകളിൽ ബാഴ്സ മികച്ച രീതിയിൽ കളിച്ചു എന്നുള്ളതാണ്. അത്കൊണ്ട് തന്നെ പരിശീലകൻ റൊണാൾഡ് കൂമാൻ ഈ കാര്യത്തിൽ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. ടീമിന്റെ പ്രകടനത്തിൽ താൻ സന്തോഷിക്കുകയും അഭിമാനം കൊള്ളുകയും ചെയ്യുന്നു എന്നാണ് റൊണാൾഡ് കൂമാൻ മത്സരശേഷം പറഞ്ഞത്. കൂടാതെ അൻസു ഫാറ്റിയും മെസ്സിയും വളരെ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ ചാമ്പ്യൻസ് ലീഗിലെ തങ്ങളുടെ പ്രധാന എതിരാളികളായ യുവന്റസിനെ പറ്റി പരാമർശിക്കാനും കൂമാൻ മറന്നില്ല.
🗣️ "Desde el primer día he visto a los jugadores con mucha hambre. Han entrenado con mucha intensidad, se juega como se entrena"https://t.co/BSurZ0vsod
— Mundo Deportivo (@mundodeportivo) October 1, 2020
” ഗ്രൂപ്പിലെ കരുത്തരായ ടീമാണ് യുവന്റസ് എന്നുള്ള കാര്യം ഞങ്ങൾക്കറിയാം. പക്ഷെ ടൂർണമെന്റിൽ ഞങ്ങൾക്ക് മുന്നോട്ട് പോകാനാവും എന്നാണ് ഞാൻ കരുതുന്നത്. ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് നിർണ്ണയത്തിൽ ഞങ്ങൾ സന്തോഷവാൻമാരാണ്. പക്ഷെ ഞങ്ങൾ അത് തെളിയിക്കേണ്ടതുണ്ട്. ഞങ്ങൾ ഞങ്ങളുടെ എതിരാളികൾ ബഹുമാനിക്കുന്നു ” കൂമാൻ പറഞ്ഞു. ഗ്രൂപ്പ് ജിയിലാണ് ബാഴ്സയും യുവന്റസും തമ്മിൽ മാറ്റുരക്കുക. മെസ്സിയും ക്രിസ്റ്റ്യാനോയും രണ്ട് വർഷത്തിന് ശേഷം മുഖാമുഖം വരുന്ന എന്നതാണ് മത്സരത്തിന്റെ സവിശേഷത. കൂടാതെ ഡൈനാമോ കീവ്, ferencvaros എന്നീ ക്ലബുകൾ ആണ് ഇരുവർക്കുമൊപ്പമുള്ളത്.
"We played with a lot of discipline in the team"
— MARCA in English (@MARCAinENGLISH) October 1, 2020
Koeman was pleased with his team's reaction to going down to 10 men against @RCCeltaEN
👏https://t.co/xWf22eGDxl pic.twitter.com/0tTic1pShS