ഒടുവിൽ ഓട്ടമെന്റിയെ സിറ്റി ഒഴിവാക്കി, പകരമെത്തിയത് പോർച്ചുഗീസ് സുപ്പർ താരം !

ഒരു മികവുറ്റ ഡിഫൻഡറെ മാഞ്ചസ്റ്റർ സിറ്റിയും പെപ് ഗ്വാർഡിയോളയും അന്വേഷിച്ചു നടക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. നാപോളിയുടെ കൗളിബാളിയെയായിരുന്നു സിറ്റി ഏറ്റവും കൂടുതൽ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ താരത്തെ വിട്ടു നൽകാൻ നാപോളി തയ്യാറാവാതെയിരിക്കുകയായിരുന്നു. ഒടുവിൽ മാഞ്ചസ്റ്റർ സിറ്റി ഒരു ഡിഫൻഡറെ തട്ടകത്തിലെത്തിച്ചിരിക്കുന്നു. ബെൻഫിക്കയുടെ പോർച്ചുഗീസ് സൂപ്പർ താരം റൂബൻ ഡയസിനെയാണ് സിറ്റി ഇത്തിഹാദിൽ എത്തിച്ചിരിക്കുന്നത്. 68 മില്യൺ യുറോയാണ് റൂബൻ ഡയസിനായി സിറ്റി മുടക്കിയിരിക്കുന്നത്.മാത്രമല്ല സിറ്റിയുടെ അർജന്റൈൻ ഡിഫൻഡർ നിക്കോളാസ് ഓട്ടമെന്റിയെയും ഈ ഡീലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. താരത്തെ 15 മില്യൺ യൂറോക്കാണ് സിറ്റി ബെൻഫിക്കക്ക് കൈമാറിയിരിക്കുന്നത്. കൂടാതെ 3.6 മില്യൺ യുറോ ബോണസ് ആയി ബെൻഫിക്കക്ക് സിറ്റി നൽകേണ്ടിയും വന്നേക്കും.

ഇരുപത്തിമൂന്നുകാരനായ താരത്തെ കൈമാറിയ വിവരം ബെൻഫിക്ക ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. പത്തൊൻപത് തവണ പോർച്ചുഗലിന് വേണ്ടി കളിച്ചിട്ടുള്ള താരമാണ് ഡയസ്. ഈ പോർച്ചുഗീസ് ലീഗിലും താരം ബെൻഫിക്കക്കായി ഗോൾ നേടിയിരുന്നു. അതേ സമയം മുപ്പത്തിരണ്ടുകാരനായ ഓട്ടമെന്റിയെ ഈ സീസണിൽ പെപ് കളത്തിൽ ഇറക്കിയിട്ടില്ല. അഞ്ച് വർഷം സിറ്റിയിൽ ചിലവഴിച്ച താരമാണ് ഓട്ടമെന്റി ക്ലബ് വിടുന്നതു. മുമ്പ് പോർട്ടോക്ക് വേണ്ടി പോർച്ചുഗീസ് ലീഗിൽ കളിച്ച താരമാണ് ഓട്ടമെന്റി. 2010 മുതൽ 2014 വരെയായിരുന്നു ഇദ്ദേഹം ബെൻഫിക്കയുടെ ചിരവൈരികൾക്ക് വേണ്ടി കളിച്ചിരുന്നത്. സാമ്പത്തികപ്രശ്നങ്ങൾ കൊണ്ടാണ് ഡയസിനെ വിൽക്കാൻ തങ്ങൾ നിർബന്ധിതരായതെന്ന് ബെൻഫിക്ക പരിശീലകൻ തുറന്നു പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *