റിക്കി പുജിനെ ലോണിൽ അയക്കാൻ ബാഴ്‌സലോണ, മുൻപന്തിയിൽ ഉള്ളത് കൂമാന്റെ മുൻ ക്ലബ് !

ബാഴ്‌സയുടെ യുവ സൂപ്പർ താരം റിക്കി പുജിനെ കൂമാന് ആവിശ്യമില്ലെന്നും താരത്തോട് കൂമാൻ ക്ലബ് വിടാൻ കല്പ്പിച്ചുവെന്നുമുള്ള വാർത്തകൾ പരന്നത് ദിവസങ്ങൾക്ക് മുമ്പായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ കൂമാൻ തന്നെ വ്യക്തത വരുത്തിയിരുന്നു. താരത്തോട് ക്ലബ് വിട്ടു പോവാൻ താൻ പറഞ്ഞിട്ടില്ല എന്നും മറിച്ച് ഇവിടെ അവസരങ്ങൾ കുറവായിരിക്കുമെന്നാണ് താൻ പറഞ്ഞത് എന്നുമാണ് കൂമാൻ അറിയിച്ചത്. നിലവിൽ മിഡ്‌ഫീൽഡിൽ താരബാഹുല്യം ഉണ്ടെന്നും അവസരങ്ങൾ ലഭിക്കണമെങ്കിൽ ലോണിൽ മറ്റേതെങ്കിലും ക്ലബ്ബിലേക്ക് പോവേണ്ടി വരുമെന്നാണ് താൻ ഉപദേശിച്ചതെന്നും കൂമാൻ അറിയിച്ചിരുന്നു. പ്രസിഡന്റ്‌ ബർതോമ്യു ഇതിനോട് യോജിപ്പ് പ്രകടിപ്പിക്കുകയാണ് ചെയ്തത്. ഇപ്പോഴിതാ താരത്തെ ലോണിൽ അയക്കാനുള്ള ഒരുക്കത്തിലാണ് ബാഴ്സ.റൊണാൾഡ് കൂമാന്റെ മുൻ ക്ലബായ അയാക്സ് ആണ് താരത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ മുന്നിൽ.

ലീഗിലെ തന്നെ ക്ലബുകളായ റയൽ ബെറ്റിസ്‌, സെൽറ്റ വിഗോ, ഗ്രനാഡ, അലാവസ് എന്നിവർ താരത്തിന് വേണ്ടി ട്രാൻസ്ഫർ മാർക്കറ്റിൽ ഉണ്ട്. എന്നാൽ യുവതാരങ്ങൾക്ക് അവസരം നൽകുന്ന അയാക്സിനെയാണ് ബാഴ്‌സ പരിഗണിക്കാൻ സാധ്യത കൂടുതൽ. താരത്തിന് ബാഴ്സ വിടാൻ താല്പര്യം ഇല്ലെങ്കിലും ബാഴ്സയിൽ തുടർന്നാൽ അവസരങ്ങൾ ഉണ്ടാവില്ല എന്നുള്ളത് ഉറപ്പാണ്. കൂടാതെ ബാഴ്സ ബിയിൽ തുടരാൻ ഒരുക്കമല്ലാത്ത താരം ലോണിൽ പോവുന്നത് പരിഗണിക്കാൻ തന്നെയാണ് സാധ്യത. താരത്തെ സ്വന്തമാക്കാൻ സാധ്യതയുള്ളത് അയാക്സ് ആണ് എന്ന വിവരം പുറത്തു വിട്ടിരിക്കുന്നത് മുണ്ടോ ഡിപോർട്ടിവോയാണ്. ഇരുപത്തിയൊന്നുകാരനായ പുജ്‌ മൂന്ന് മത്സരങ്ങളാണ് 2018/19 സീസണിൽ ആകെ കളിച്ചിരുന്നത്. എന്നാൽ ഈ കഴിഞ്ഞ സീസണിൽ സെറ്റിയന്റെ കീഴിൽ താരത്തിന് അവസരങ്ങൾ ലഭിക്കുകയായിരുന്നു. പന്ത്രണ്ട് മത്സരങ്ങൾ താരം ബാഴ്‌സക്ക് വേണ്ടി ഈ കഴിഞ്ഞ സീസണിൽ കളിച്ചു. അവസാനമത്സരത്തിൽ രണ്ട് അസിസ്റ്റുകളും താരം സ്വന്തമാക്കിയിരുന്നു. എന്നാൽ കേവലം രണ്ട് മധ്യനിരക്കാരെ മാത്രം ഉപയോഗിക്കുന്ന കൂമാൻ താരത്തെ ആവിശ്യമില്ല എന്നറിയിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *