സാഞ്ചോയെ ലഭിച്ചില്ല, പകരമായി മൂന്ന് സൂപ്പർ താരങ്ങളെ ലക്ഷ്യമിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് !
ഈ സമ്മർ ട്രാൻസ്ഫറിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ്ബിലെത്തിക്കാൻ വേണ്ടി പഠിച്ച പണി പതിനെട്ടും പയ്യറ്റി നോക്കിയ താരമാണ് ബൊറൂസിയ ഡോർട്മുണ്ടിന്റെ ജേഡൻ സാഞ്ചോ. എന്നാൽ ബൊറൂസിയ ആവിശ്യപ്പെട്ട വമ്പൻ തുക നൽകാൻ യുണൈറ്റഡിന് സാധിച്ചില്ല. ഇതോടെ താരത്തിന്റെ കരാർ പുതുക്കിയതായി ബൊറൂസിയ ഡോർമുണ്ട് പ്രസിഡന്റ് അറിയിച്ചിരുന്നു. ഏതായാലും താരത്തെ ലഭിക്കാത്തതിനാൽ വെറുതെ ഇരിക്കാൻ യുണൈറ്റഡ് തയ്യാറല്ല. മൂന്ന് സൂപ്പർ താരങ്ങളെയാണ് മാഞ്ചസ്റ്റർ പകരമായി നോട്ടമിട്ടിരിക്കുന്നത്. റയൽ മാഡ്രിഡ് സൂപ്പർ താരം ഗാരെത് ബെയ്ൽ, ഇന്റർ മിലാൻ താരം ഇവാൻ പെരിസിച്, യുവന്റസ് സൂപ്പർ താരം ഡഗ്ലസ് കോസ്റ്റ എന്നിവരെയാണ് യുണൈറ്റഡ് മുന്നേറ്റനിരയിലേക്ക് പരിഗണിക്കപ്പെടുന്നത്. പ്രമുഖമാധ്യമമായ ദി ടെലഗ്രാഫ് ആണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്.
Manchester United 'considering Douglas Costa, Gareth Bale and Ivan Perisic' as they look for Jadon Sancho alternatives https://t.co/SoKRqiMjbM
— MailOnline Sport (@MailSport) September 13, 2020
നാല്പത് മില്യൺ പൗണ്ട് നൽകി കൊണ്ട് അയാക്സ് താരം ഡോണി വാൻ ഡി ബീക്കിനെ യുണൈറ്റഡ് ടീമിൽ എത്തിച്ചിട്ടുണ്ട്. നിലവിൽ ഗാരെത് ബെയ്ലിനെ വിൽക്കാൻ റയൽ മാഡ്രിഡ് തയ്യാറാണ് എന്ന് മാത്രമല്ല താരത്തിന്റെ പകുതി സാലറിയും നൽകാൻ റയൽ തയ്യാറാണ്. അത്കൊണ്ട് തന്നെ യുണൈറ്റഡ് ഏറ്റവും കൂടുതൽ പരിഗണിക്കപ്പെടുന്ന താരമാണ് ബെയ്ൽ. മറ്റൊരു താരമായ കോസ്റ്റയെ മുമ്പ് യുണൈറ്റഡ് നോട്ടമിട്ടിരുന്നു. ഈ ട്രാൻസ്ഫറിൽ താരത്തെ വിൽക്കാൻ യുവന്റസിന് സമ്മതവുമാണ്. പക്ഷെ താരത്തിന്റെ വിട്ടുമാറാത്ത പരിക്കാണ് ഒരു തടസ്സം. മറ്റൊരു താരമായ ഇവാൻ പെരിസിച് കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ബയേണിനോടൊപ്പം നേടിയ താരമാണ്. എന്നാൽ ലോണിൽ ആയിരുന്നു താരം ബയേണിന് വേണ്ടി കളിച്ചിരുന്നത്. 35 മത്സരങ്ങളിൽ നിന്ന് 8 ഗോളുകൾ താരം ഇതുവരെ നേടിയിട്ടുണ്ട്. ലോൺ കാലാവധി കഴിഞ്ഞ് താരം ഇന്ററിലേക്ക് തിരിച്ചെത്തിയെങ്കിലും ഇന്ററിന് വിൽക്കാനാണ് താല്പര്യം. ഈ മൂന്ന് താരങ്ങളിൽ ഒരാളെയാണ് യുണൈറ്റഡ് നോട്ടമിട്ടിരിക്കുന്നത്.
Manchester United are ready to turn their attention away from Jadon Sancho to pursue a deal for Gareth Bale, reports the Express 👀 pic.twitter.com/k5xBLlofFA
— Goal (@goal) September 13, 2020