ഗോളടിച്ച് റൊണാൾഡോ, അഞ്ച് ഗോളിന്റെ തകർപ്പൻ വിജയവുമായി യുവന്റസ് !
ഇന്ന് നടന്ന സൗഹൃദ മത്സരത്തിൽ കരുത്തരായ യുവന്റസിന് തകർപ്പൻ ജയം. എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് യുവന്റസ് നോവരയെ തകർത്തു വിട്ടത്. മൂന്നാം ഡിവിഷൻ ക്ലബാണ് നോവര. പുതിയ പരിശീലകൻ ആൻഡ്രേ പിർലോക്ക് കീഴിലുള്ള ആദ്യ മത്സരമായിരുന്നു ഇത്. യുവന്റസിന് വേണ്ടി മനോലോ പോർട്ടനോവ ഇരട്ട ഗോളുകൾ നേടിയപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ, മാർക്കോ പ്യാക്ക, ആരോൺ റാംസി എന്നിവരാണ് ശേഷിച്ച ഗോളുകൾ നേടിയത്. ആദ്യ പകുതിയിൽ റൊണാൾഡോയുടെ ഗോളിൽ മാത്രം ലീഡ് നേടിയ യുവന്റസ് രണ്ടാം പകുതിയിൽ നാലു ഗോളുകളാണ് അടിച്ചു കൂട്ടിയത്. റൊണാൾഡോ, റാംസി, റാബിയോട്ട് എന്നിവരെല്ലാം തന്നെ ആദ്യ ഇലവനിൽ ഇടം നേടിയിരുന്നു. ഇരുപതാം മിനുട്ടിലാണ് ഒരു തകർപ്പൻ ഷോട്ടിലൂടെ റൊണാൾഡോ ഗോൾ കണ്ടെത്തിയത്.
Successo bianconero nell'amichevole con il @NovaraChannel ⚪️⚫️
— Juventus TV (@JuventusTV) September 13, 2020
La gara integrale, on demand, qui ⏩ https://t.co/XCylQiKwVH ⏪ #JuveNovara pic.twitter.com/NpancSwzyh
രണ്ടാം പകുതിയിൽ റൊണാൾഡോയെ യുവന്റസ് പിൻവലിച്ചു. റാബിയോട്ടിന്റെ പകരക്കാരനായി കൊണ്ട് ബ്രസീലിയൻ താരം ആർതർ യുവന്റസിന് വേണ്ടി അരങ്ങേറ്റം കുറിക്കുകയും ചെയ്തു. 56-ആം മിനുട്ടിൽ ആരോൺ റാംസി ആണ് യുവന്റസിന്റെ രണ്ടാം ഗോൾ നേടിയത്. 66-ആം മിനുട്ടിൽ മാർക്കോ പ്യാക്ക മൂന്നാം ഗോൾ നേടി. 91-ആം മിനിറ്റിലും 93-ആം മിനുട്ടിലുമാണ് മനോലോ പോർട്ടനോവ ഇരട്ടഗോളുകൾ നേടി യുവന്റസിന്റെ ഗോൾ പട്ടിക പൂർത്തിയാക്കിയത്. ആദ്യ മത്സരത്തിൽ തന്നെ തകർപ്പൻ ജയം നേടിയത് പിർലോക്ക് ആശ്വാസം നൽകും. ഇരുപത്തിയൊന്നാം തിയ്യതിയാണ് യുവന്റസ് സിരി എയിലെ ആദ്യ റൗണ്ട് പോരാട്ടം കളിക്കുക. സാംപഡോറിയയാണ് യുവന്റസിന്റെ എതിരാളികൾ.
Finisce l'amichevole fra Juve e @NovaraChannel 👍
— JuventusFC (@juventusfc) September 13, 2020
Riassumendo, i gol 👇🏻
20' ⚽ @Cristiano
56' ⚽ @aaronramsey
66' ⚽ @marko_pjaca20
90'+1, 90'+2 ⚽ #Portanova
#JuveNovara#ForzaJuve#FinoAllaFine pic.twitter.com/6wPbEQQX68