ബർതോമ്യുവും മാനേജ്മെന്റും ഒരു ദുരന്തമാണ്, കടുത്ത ഭാഷയിൽ പ്രതികരിച്ച് മെസ്സി !

സൂപ്പർ താരം ലയണൽ മെസ്സിയുടെ ട്രാൻസ്ഫർ അഭ്യൂഹങ്ങൾക്ക് വിരാമം കുറിച്ചത് ഇന്നലെയായിരുന്നു. ഇന്നലെ ഗോൾ ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിലാണ് മെസ്സി നേരിട്ട് തന്റെ ഭാവിയെ കുറിച്ചും മറ്റു കാര്യങ്ങളെ കുറിച്ചും വ്യക്തമായി സംസാരിച്ചത്. ക്ലബ്ബിൽ തുടരുമെന്ന് പ്രഖ്യാപിച്ച മെസ്സി ഏറ്റവും രൂക്ഷമായ ഭാഷയിൽ വിമർശിച്ചത് ക്ലബ്ബിന്റെ മാനേജ്മെന്റിനെയും പ്രസിഡന്റ്‌ ബർതോമ്യുവിനെയുമായിരുന്നു. ബർതോമ്യുവും മാനേജ്മെന്റും ഒരു ദുരന്തമാണ് എന്നാണ് മെസ്സി തുറന്നടിച്ചു പറഞ്ഞത്. പറഞ്ഞ വാക്ക് പാലിക്കാത്തവനാണ് ബർതോമ്യുവെന്നും ഓരോ സീസണിന്റെ അവസാനവും തനിക്ക് ക്ലബ് വിടാമെന്ന് ഇടക്കിടെ പറഞ്ഞ ബർതോമ്യു പിന്നീട് കാലുമാറുകയായിരുന്നുവെന്നും മെസ്സി ആരോപിച്ചു.

” ഞാൻ ക്ലബ്ബിനോടും പ്രസിഡന്റിനോടും എനിക്ക് പോവണമെന്ന് അറിയിച്ചിരുന്നു. ഈ വർഷം മുഴുവനും ഞാൻ ഇത് പറഞ്ഞു കൊണ്ടിരുന്നു. ക്ലബ്ബിൽ നിന്നും മാറാനുള്ള സമയമായി എന്ന് ഞാൻ വിശ്വസിച്ചിരുന്നു. ക്ലബ്ബിന് കൂടുതൽ യുവതാരങ്ങളെയും പുതിയ താരങ്ങളെയും ആവിശ്യമുണ്ടെന്ന് ഞാൻ വിശ്വസിച്ചു. എന്റെ ബാഴ്സയിലെ സമയം അവസാനിച്ചുവെന്നും ഞാൻ കരുതി. എനിക്ക് എന്റെ കരിയർ ഇവിടെ അവസാനിപ്പിക്കണമെന്നായിരുന്നു ആഗ്രഹം. പക്ഷെ ആ കാര്യത്തിൽ എനിക്ക് ക്ഷമ തോന്നുന്നു. ഞാൻ പ്രസിഡന്റിനോട്‌ ക്ലബ് വിടുന്ന കാര്യം മുമ്പേ പറഞ്ഞതാണ്. അന്നൊക്കെ അദ്ദേഹം പറഞ്ഞത് സീസണിന് അവസാനം ക്ലബ് വിടാം എന്നാണ്. എന്നാലിപ്പോൾ അദ്ദേഹം വാക്ക് പാലിച്ചില്ല ” മെസ്സി തുടർന്നു.

” എന്റെ കരിയറിലെ പുതിയ വഴികളിലേക്ക് സഞ്ചരിക്കാനുള്ള സമയമായി എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞിരുന്നു. അപ്പോൾ അദ്ദേഹം പറഞ്ഞത് നമുക്ക് സംസാരിക്കാം എന്നായിരുന്നു. സീസൺ അവസാനിച്ചാൽ നിനക്ക് നിൽക്കണമോ അതോ പോവണോ എന്നുള്ളത് നിനക്ക് തീരുമാനിക്കാം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അദ്ദേഹം ഒരിക്കലും ഒരു തിയ്യതി നിശ്ചയിച്ചിരുന്നില്ല. എന്നാൽ ഞാൻ ക്ലബ് വിടണം എന്ന് പറഞ്ഞപ്പോൾ അദ്ദേഹം വാക്ക് പാലിച്ചില്ല. ക്ലബ്ബിന്റെ മാനേജ്മെന്റും ബർതോമ്യുവും ഒരു ദുരന്തമാണ് ” മെസ്സി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *