പോഗ്ബക്ക് കോവിഡ്, ഫ്രാൻസ് ടീമിൽ നിന്നും ഒഴിവാക്കി !

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫ്രഞ്ച് മിഡ്ഫീൽഡർ പോൾ പോഗ്ബക്ക് കോവിഡ് സ്ഥിരീകരിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡും ഫ്രഞ്ച് ടീം പരിശീലകൻ ദെഷാംപ്‌സും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഔദ്യോഗികപ്രസ്താവന ഇങ്ങനെയാണ്. ” കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് പോൾ പോഗ്ബയെ ഫ്രാൻസ് ടീമിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഈ പുതിയ സീസൺ എത്തി നിൽക്കുന്ന ഈ സമയത്ത് അദ്ദേഹം എത്രയും പെട്ടന്ന് തന്നെ രോഗമുക്തി നേടട്ടെ എന്ന് ആശംസിക്കുന്നു “. താരത്തെ ഫ്രാൻസ് ടീമിൽ നിന്നും നീക്കം ചെയ്ത കാര്യം പരിശീലകൻ ദെഷാംപ്‌സും അറിയിച്ചിട്ടുണ്ട്.

യുവേഫ നേഷൻസ് ലീഗിന് വേണ്ടിയുള്ള ഒരുക്കങ്ങളിലായിരുന്നു ഫ്രഞ്ച് ടീം. സ്വീഡൻ, ക്രോയേഷ്യ എന്നിവരെയാണ് ഫ്രാൻസിന് നേരിടാനുള്ളത്. ഇതിനിടെയാണ് പോഗ്ബക്ക് സ്ഥിരീകരിച്ചത്. ” ഞാൻ ലിസ്റ്റിൽ അവസാനനിമിഷം ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പോഗ്ബയെ ലിസ്റ്റിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന് കോവിഡ് പോസിറ്റീവ് ആയതിനാൽ ലിസ്റ്റിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്. അത്‌ കൊണ്ട് കാമവിങ്കയെ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട് ” ദെഷാംപ്‌സ് പറഞ്ഞു. 23 അംഗ സ്‌ക്വാഡ് ആണ് ദെഷാംപ്‌സ് പുറത്ത് വിട്ടത്. സ്‌ക്വാഡും താരങ്ങളുടെ ക്ലബും താഴെ നൽകുന്നു.

Goalkeepers
Steve Mandanda (Marseille)
Hugo Lloris (Tottenham)
Mike Maignan (Lille).

Defenders
Léo Dubois (Lyon)
Presnel Kimpembe (PSG)
Clément Lenglet (FC Barcelona)
Dayot Upamecano (RB Leipzig)
Raphaël Varane (Real Madrid)
Lucas Hernandez (Bayern Munich)
Lucas Digne (Everton)
Ferland Mendy (Real Madrid).

Midfielders
Adrien Rabiot (Juventus)
Eduardo Camavinga (Rennes)
N’Golo Kanté (Chelsea)
Steven Nzonzi (Rennes)
Moussa Sissoko (Tottenham)
Houssem Aouar (Lyon).

Forwards
Wissam Ben Yedder (Monaco)
Olivier Giroud (Chelsea)
Antoine Griezmann (FC Barcelona)
Jonathan Ikoné (Lille)
Anthony Martial (Manchester United)
Kylian Mbappé (PSG).

Leave a Reply

Your email address will not be published. Required fields are marked *