സോൾഷ്യയറുടെ മുന്നിൽ അടിതെറ്റി പെപ്

വലിയ പേരോ പെരുമയോ അവകാശപ്പെടാനില്ലാതെ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരിശീലകസ്ഥാനം ഏറ്റെടുത്ത ആളാണ് ഒലെ ഗണ്ണർ സോൾഷ്യാർ. എന്നാലിപ്പോൾ പരിശീലകരിൽ പേര്കേട്ട പെപ് ഗ്വാർഡിയോളയെ ഈ സീസണിൽ മൂന്ന് തവണയാണ് സോൾഷ്യാർ അടിയറവ് പറയിപ്പിച്ചത്. ചാമ്പ്യൻസ് ലീഗിൽ സിദാന്റെ റയലിനെ വരെ അവരുടെ ഗ്രൗണ്ടിൽ കീഴടക്കിയ ഗ്വാർഡിയോളക്ക് സോൾഷ്യാറിന് മുന്നിൽ അടിതെറ്റുന്നതിപ്പോൾ പതിവ് കാഴ്ച്ചയായിരിക്കുകയാണ്.

ഈ സീസണിൽ ആകെ നടന്ന നാല് മാഞ്ചസ്റ്റർ ഡെർബികളിൽ മൂന്നെണ്ണത്തിലും വെന്നിക്കൊടി നാട്ടാൻ യൂണൈറ്റഡിനായി. ഈ സീസണിൽ കഴിഞ്ഞ ഡിസംബറിലായിരുന്നു സിറ്റിയും യുണൈറ്റഡും തമ്മിൽ ആദ്യമായി കൊമ്പുകോർത്തത്. ഈ മത്സരത്തിൽ 2-1 എന്ന സ്കോറിനായിരുന്നു യുണൈറ്റഡ് സിറ്റിയെ കീഴടക്കിയത്. എന്നാൽ ജനുവരി എട്ടിന് ഇഎഫ്എൽ കപ്പിൽ നടന്ന പോരാട്ടത്തിൽ 3-1 എന്ന സ്കോറിന് സിറ്റി യുണൈറ്റഡിനെ കീഴടക്കി പകരം വീട്ടുകയായിരുന്നു.

പക്ഷെ പിന്നീട് നടന്ന രണ്ട് മത്സരത്തിലും പെപ് സോൾഷ്യാറിന്റെ തന്ത്രങ്ങളുടെ ചൂടറിയുകയായിരുന്നു. ഇഎഫ്എൽ കപ്പിൽ ഏകപക്ഷീയമായ ഒരു ഗോളിന് യുണൈറ്റഡ് വിജയിക്കുകയായിരുന്നു. പിന്നീട് ഇന്നലെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കും സിറ്റി യുണൈറ്റഡിന് മുന്നിൽ തലതാഴ്ത്തുകയായിരുന്നു. ഏതായാലും വലിയ കോച്ചിംഗ് പാരമ്പര്യം ഒന്നും അവകാശപ്പെടാനില്ലാത്ത സോൾഷ്യാറുടെ പെപ്പിനെ വീഴ്‌ത്തുന്ന തന്ത്രങ്ങളാണ് ഇപ്പോൾ ഫുട്ബോൾ ലോകത്തെ ചർച്ചാവിഷയം. മാത്രമല്ല 2009-2010 സീസണിന് ശേഷം ഇതാദ്യമായാണ് ഈയൊരു നേട്ടത്തിൽ യുണൈറ്റഡ് എത്തിച്ചേരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *