ബാഴ്സയുടെ പുതിയ പ്രസിഡൻ്റിനെ കണ്ടെത്താനുള്ള ഇലക്ഷൻ തീരുമാനിച്ചു!
എഫ്സി ബാഴ്സലോണയുടെ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള ഇലക്ഷൻ തിയ്യതി തീരുമാനിച്ചു. അടുത്ത വർഷം മാർച്ച് 15- നാണ് ഇലക്ഷൻ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇന്നലെ ബാഴ്സ വിളിച്ചു ചേർത്ത ഡയറക്ടേഴ്സ് ബോർഡ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഒഫീഷ്യൽ വെബ്സൈറ്റിലൂടെ ഇക്കാര്യം പുറത്ത് വിടുകയും ചെയ്തു. നിലവിലെ പ്രസിഡന്റ് ബർതോമ്യുവിന്റെ കാലാവധി അതിനുള്ളിൽ തീരും. 2020-21 സാമ്പത്തികവർഷത്തിന്റെ എല്ലാ പ്രക്രിയകളും പൂർത്തിയാക്കിയ ശേഷമാണ് ഇലെക്ഷൻ. വരുന്ന പുതിയ പ്രസിഡന്റിന് വലിയ വെല്ലുവിളികളാണ് കാത്തിരിക്കേണ്ടി വരിക.
❗️ LATEST NEWS | The FC Barcelona Board of Directors call presidential elections for first matchday after March 15, 2021.
— FC Barcelona (@FCBarcelona) August 17, 2020
നിലവിൽ ക്ലബിന്റെ പ്രസിഡന്റ് ബർതോമ്യുവും സ്പോർട്ടിങ് ഡയറക്ടർ എറിക് അബിദാലുമാണ്. ഇരുവർക്കുമെതിരെ വലിയ തോതിലുള്ള വിമർശനങ്ങളാണ് നേരിടേണ്ടി വരുന്നത്. ഇരുവരുടെയും മോശം തീരുമാനങ്ങളാണ് ക്ലബ്ബിനെ ഇത്തരമൊരു മോശം അവസ്ഥയിലേക്ക് നയിക്കുന്നത് എന്നാണ് ആരാധകർ വിശ്വസിക്കുന്നത്. എന്നാൽ താൻ സ്ഥാനം രാജിവെക്കാൻ പോവുന്നില്ലെന്ന് അറിയിച്ച ബർതോമ്യു അബിദാലിനെ പുറത്താക്കാനും പോവുന്നില്ലെന്ന് അറിയിച്ചിരുന്നു. അത്കൊണ്ട് തന്നെ അടുത്ത ഇലക്ഷൻ വരെ ഏതായാലും ഇരുവരും തുടർന്നേക്കും. അതേസമയം ഇന്നലെ പരിശീലകൻ കീക്കെ സെറ്റിയനെ ബാഴ്സ പുറത്താക്കിയിരുന്നു. നിലവിലെ ഹോളണ്ട് പരിശീലകൻ റൊണാൾഡ് കോമാനെയാണ് ഈ സ്ഥാനത്തേക്ക് പരിഗണിച്ചിരിക്കുന്നത്.
Barcelona have confirmed the sacking of club coach Quique Setien ✖️
— SuperSport 🏆 (@SuperSportTV) August 17, 2020
Ronald Koeman is favourite to take over the Catalan giants hot seat.