ആ താരത്തിന്റെ അഭാവം തങ്ങൾക്ക് തിരിച്ചടി, സിമിയോണി പറയുന്നു.

സൂപ്പർ താരം എയ്ഞ്ചൽ കൊറിയയുടെ അഭാവം തങ്ങൾക്ക് തിരിച്ചടിയാണെന്നും എന്നാൽ അതുമായി പൊരുത്തപ്പെട്ടു പോവാൻ തങ്ങൾ ശ്രമിക്കുമെന്നും അത്ലറ്റികോ മാഡ്രിഡ്‌ പരിശീലകൻ ഡിയഗോ സിമിയോണി. ഇന്ന് ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ ആർബി ലൈപ്സിഗിനെ നേരിടുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജയമല്ല പ്രാധാന്യമെന്നും അതിനേക്കാൾ നല്ല കാര്യങ്ങൾ ഉണ്ടെന്നും എന്നാൽ ആളുകൾക്ക് വിജയമാണ് വേണ്ടതെന്നും അദ്ദേഹം അറിയിച്ചു. എതിരാളികളെ വിലകുറച്ചു കാണുന്നില്ലെന്ന് സൂചിപ്പിച്ച സിമിയോണി അവരെ ബഹുമാനിക്കുന്നുവെന്നും അറിയിച്ചു. നിലവിൽ കോവിഡ് ബാധിച്ച കൊറിയ, Sime എന്നിവർ ടീമിനോടൊപ്പമില്ല. ഇന്ന് രാത്രിയാണ് അത്ലറ്റികോ ആർബി ലൈപ്സിഗിനെ നേരിടുന്നത്. അതേസമയം മറുഭാഗത്ത് ടീം വിട്ട ടിമോ വെർണറുടെ അഭാവം ലൈപ്സിഗിന് കനത്ത തിരിച്ചടിയാണ്.

” ഏറെ മുൻപാണ് ഞങ്ങൾ ലിവർപൂളിനെ തോല്പിച്ചത്. അതിൽ ചരിത്രതാളുകളിൽ ഇടംനേടിയതുമാണ്. പക്ഷെ ഇപ്പോൾ അത്ലറ്റികോ മറ്റൊരു വഴിയാണ് തേടുന്നത്. വളരെ നിർണായകമായ മത്സരമാണ് ഞങ്ങൾ കളിക്കാൻ പോവുന്നത്. തീർച്ചയായും ലെപ്സിഗ് അവരുടെ പരിശീലകന് കീഴിൽ നല്ല രീതിയിലാണ് കാര്യങ്ങളെ മുന്നോട്ട് കൊണ്ടു പോവുന്നത്. ഞാൻ അവരെ ഒരുപാട് ബഹുമാനിക്കുന്നു. ജയം മാത്രമല്ല മത്സരത്തിൽ പ്രാധാന്യം. അല്ലാത്ത ഒരുപാട് കാര്യങ്ങളുണ്ട്. പക്ഷെ ആളുകൾ ജയം മാത്രമേ കണക്കിലെടുക്കുകയൊള്ളൂ. എയ്ഞ്ചൽ ഞങ്ങൾക്ക് വളരെയധികം വേണ്ടപ്പെട്ട താരമാണ്. സിമെയെയും കൂട്ടി ഞങ്ങൾക്ക് വളരെയധികം പ്രധാനപ്പെട്ട രണ്ടു താരങ്ങളെയാണ് നഷ്ടപ്പെട്ടത്. പക്ഷെ ഞങ്ങൾക്ക് മുന്നോട്ട് പോവാൻ സാധിക്കും. ഞങ്ങൾ സാഹചര്യവുമായി പൊരുത്തപ്പെടും ” സിമിയോണി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *