ചാമ്പ്യൻസ് ലീഗ് നേടാൻ ഞങ്ങൾ തയ്യാർ; ഗ്രീസ്‌മാൻ പറയുന്നു.

ചാമ്പ്യൻസ് ലീഗ് കിരീടം നേടാനുള്ള എല്ലാ തയ്യാറെടുപ്പുകളും തങ്ങൾ നടത്തിയതായി ബാഴ്സലോണ സൂപ്പർ താരം അന്റോയിൻ ഗ്രീസ്‌മാൻ. ഇന്നലെ ബാഴ്സ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് തങ്ങൾ ഒരുങ്ങി തന്നെയാണ് ലിസ്ബണിലെക്ക് പുറപ്പെടുന്നതെന്നും തന്റെ പ്ലേസ്റ്റേഷനും ഓഗസ്റ്റ് 23 വരെ ലിസ്ബണിൽ തുടരാനുള്ള എല്ലാ സാധനസാമഗ്രികളും താൻ തയ്യാറാക്കി വെച്ചിട്ടുണ്ടെന്നും ഗ്രീസ്‌മാൻ അറിയിച്ചത്. ബാഴ്സക്ക് ഫൈനൽ കളിക്കാനും ചാമ്പ്യൻസ് ലീഗ് നേടാനും സാധിക്കുമെന്ന ആത്മവിശ്വാസമാണ് ഇതിലൂടെ ഗ്രീസ്‌മാൻ പുറത്ത് കാണിച്ചത്. ബയേണിനെതിരായ മത്സരം ബുദ്ധിമുട്ടാകും എന്നറിയാമെന്നും എന്നാൽ ഞങ്ങൾ അതിന് തയ്യാറായി കഴിഞ്ഞുവെന്നും ഗ്രീസ്‌മാൻ പറഞ്ഞു. വെള്ളിയാഴ്ച രാത്രി ഇന്ത്യൻ സമയം 12:30 നാണ് മത്സരം നടക്കുക. ക്വാർട്ടർ ഫൈനൽ മത്സരങ്ങളിലെ ഏറ്റവും മികച്ച മത്സരമായിരിക്കും ഇതെന്നാണ് പലരുടെയും വിലയിരുത്തൽ.

” ഓഗസ്റ്റ് 23 വരെ തങ്ങാനുള്ള എല്ലാ സാധനസാമഗ്രികളും ഞാൻ തയ്യാറാക്കി വെച്ചിട്ടുണ്ട്. എന്റെ പ്ലേസ്റ്റേഷൻ ഉൾപ്പടെ. ഞങ്ങൾക്ക് മൂന്നു മത്സരങ്ങൾ കൂടിയുണ്ട് കിരീടം നേടാൻ. ഞങ്ങൾ അതിനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തി കഴിഞ്ഞു. ഞങ്ങൾ എല്ലാം കൊണ്ടും ഈ മത്സരത്തിന് വേണ്ടി തയ്യാറായി കഴിഞ്ഞു. ഇത് ബുദ്ധിമുട്ടേറിയ മത്സരമായിരിക്കും എന്നറിയാം. സെമി ഫൈനലിലേക്ക് മുന്നേറാൻ എന്ത് ചെയ്യണമെന്നുമറിയാം. വരാൻ പോവുന്നത് നല്ലൊരു മത്സരമായിരിക്കും. എല്ലാവരും ഒത്തിണക്കത്തോടെ കളിക്കാൻ ശ്രമിക്കും. വളരെ നല്ല രീതിയിലാണ് ബയേൺ കളിക്കുന്നത്. പക്ഷെ അവരെ മറികടക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തും. ലെവന്റോസ്ക്കി മാത്രമല്ല അവർക്കുള്ളത്. തോമസ് മുള്ളറും ഗ്നാബ്രിയും മികച്ച താരങ്ങളാണ്. ഒരുപാട് ഗോളുകൾ നേടിയ താരമാണ് ലെവന്റോസ്ക്കി. തീർച്ചയായും അദ്ദേഹം എവിടെ ആണെങ്കിലും അപകടകാരിയാണ് ” ഗ്രീസ്‌മാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *