എങ്ങനെ വേണമെങ്കിലും ഗോളടിക്കും: ക്രിസ്റ്റ്യാനോയുടെ പ്രത്യേകതകൾ എണ്ണിപ്പറഞ്ഞ് മൈക്കൽ ഓവൻ!
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഗംഭീര പ്രകടനമാണ് ഈ പ്രായത്തിലും നടത്തിക്കൊണ്ടിരിക്കുന്നത്. അടുത്ത ഫെബ്രുവരിയിൽ അദ്ദേഹത്തിന് 40 വയസ്സ് പൂർത്തിയാകും. പക്ഷേ ഈ കലണ്ടർ വർഷത്തിൽ 40 ഗോളുകൾ പൂർത്തിയാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.കഴിഞ്ഞ മത്സരത്തിലും രണ്ട് മികച്ച ഗോളുകൾ അദ്ദേഹം നേടിയിരുന്നു.
30 വയസ്സ് പിന്നിട്ടതിനുശേഷം 450 ഗോളുകൾ നേടാൻ റൊണാൾഡോക്ക് കഴിഞ്ഞിട്ടുണ്ട്. റൊണാൾഡോയുടെ ഫിനിഷിംഗ് പാടവം, അത് ഫുട്ബോൾ ലോകത്തിന് തന്നെ അത്ഭുതമാണ്. അതിനെ പ്രശംസിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ഇംഗ്ലീഷ് ഇതിഹാസമായ മൈക്കൽ ഓവൻ. ഏത് വിധേനയും റൊണാൾഡോ ഗോൾ നേടും എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” നിങ്ങൾ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും അദ്ദേഹത്തിന്റെ ഫിനിഷിംഗിനെയും വീക്ഷിക്കുകയാണെങ്കിൽ ഒരുപാട് കാര്യങ്ങൾ കാണാൻ കഴിയും. ഏത് ആംഗിളിൽ നിന്നും ഗോളടിക്കാനുള്ള ഒരു കഴിവാണ് നിങ്ങളെ ആകർഷിക്കുക. ശരീരത്തിന്റെ ഏത് ഭാഗം കൊണ്ടും ഗോളടിക്കാൻ അദ്ദേഹത്തിന് സാധിക്കും.വലതു കാലുകൊണ്ടും ഇടതു കാലുകൊണ്ടും ഒരുപോലെ അദ്ദേഹം ഗോളുകൾ നേടുന്നു.കൂടാതെ വായുവിലും അവൻ ശക്തനാണ്.പന്ത് വായുവിലൂടെ നിങ്ങളെ കടന്നു പോകുമ്പോൾ ആ ചാൻസ് അവിടെ അവസാനിച്ചു എന്ന് നിങ്ങൾ കരുതുന്നു.പക്ഷേ റൊണാൾഡോ അപ്പോഴേക്കും ബൈസിക്കിൾ കിക്ക്മായി അവിടെ എത്തിയിട്ടുണ്ടാകും ” ഇതാണ് മൈക്കൽ ഓവൻ പറഞ്ഞിട്ടുള്ളത്.
ഈ സൗദി അറേബ്യൻ ലീഗിൽ ഏഴു ഗോളുകളും രണ്ട് അസിസ്റ്റുകളും പൂർത്തിയാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഈ കലണ്ടർ വർഷത്തിൽ 40 ഗോളുകളാണ് അദ്ദേഹം പൂർത്തിയാക്കിയത്. അതായത് തന്റെ കരിയറിൽ ആകെ 13 തവണ ഈ നേട്ടം കരസ്ഥമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.അടുത്ത മൽസരത്തിൽ ദമാക്ക് എഫ്സിയാണ് അൽ നസ്റിന്റെ എതിരാളികൾ.