സെർജിയോ റാമോസിനെ പ്രീമിയർ ലീഗ് വമ്പന്മാർക്ക് വേണം!
ദീർഘകാലം റയൽ മാഡ്രിഡിന് വേണ്ടി കളിച്ചിട്ടുള്ള സ്പാനിഷ് ഇതിഹാസമാണ് സെർജിയോ റാമോസ്. പിന്നീട് 2021 ഇദ്ദേഹം റയൽ മാഡ്രിഡ് വിടുകയും പിഎസ്ജിയിലേക്ക് പോവുകയും ചെയ്തു. പിന്നീട് അവിടെ രണ്ടുവർഷം ചിലവഴിച്ചതിനുശേഷം തന്റെ പഴയ ക്ലബ്ബായ സെവിയ്യയിലേക്ക് തിരിച്ചെത്തുകയായിരുന്നു. എന്നാൽ ഒരു വർഷം മാത്രമാണ് അദ്ദേഹത്തിന് അവിടെ തുടരാനായത്.നിലവിൽ ക്ലബ്ബുകൾ ഒന്നും ലഭിക്കാത്തതിനാൽ അദ്ദേഹം ഫ്രീ ഏജന്റായി കൊണ്ട് തുടരുകയാണ്.
താരവുമായി ബന്ധപ്പെട്ട ഒരു റൂമർ പുറത്തേക്ക് വന്നിട്ടുണ്ട്. അതായത് സെർജിയോ റാമോസിനെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് ക്ലബ്ബായ ന്യൂകാസിൽ യുണൈറ്റഡിന് താല്പര്യമുണ്ട്.താരത്തിന് ഒരു ചെറിയ കോൺട്രാക്ട് നൽകാൻ അവർ ഒരുക്കമാണ്.ട്രാൻസ്ഫർ വാർത്തകൾ റിപ്പോർട്ട് ചെയ്യാറുള്ള ഫിഷാജസാണ് ഇക്കാര്യം പുറത്തുവിട്ടിട്ടുള്ളത്.
അതായത് ന്യൂകാസിലിന്റെ ഡിഫൻസിൽ ഇപ്പോൾ പ്രശ്നങ്ങളുണ്ട്.പരിക്കാണ് അവരെ വല്ലാതെ അലട്ടുന്നത്. അത് താൽക്കാലികമായി പരിഹരിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് റാമോസിനെ അവർ ലക്ഷ്യം വെക്കുന്നത്.ഈ സീസൺ അവസാനിക്കുന്നത് വരെയുള്ള ഒരു ഓഫറായിരിക്കും അദ്ദേഹത്തിന് ക്ലബ്ബ് നൽകുക. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. ഓഫർ ലഭിച്ചു കഴിഞ്ഞാൽ റാമോസ് അത് സ്വീകരിക്കാനുള്ള സാധ്യതകൾ ഏറെയാണ്.
റാമോസ് റയൽ മാഡ്രിഡിലേക്ക് തിരിച്ചെത്തും എന്നുള്ള റൂമറുകൾ ഈയിടെ പ്രചരിച്ചിരുന്നു.എന്നാൽ താരത്തെ കൊണ്ടുവരേണ്ടതില്ല എന്നാണ് ക്ലബ്ബിന്റെ തീരുമാനം. റാമോസിന്റെ ക്ലബ്ബുമായുള്ള ചാപ്റ്റർ അവസാനിച്ചു കഴിഞ്ഞു എന്നാണ് റയൽ മാഡ്രിഡിന്റെ നിലപാട്. സമീപകാലത്തെ പരിക്കുകൾ അദ്ദേഹത്തെ വല്ലാതെ അലട്ടുന്നുണ്ട്. അതാണ് ഇപ്പോഴും അദ്ദേഹം ഫ്രീ ഏജന്റായി കൊണ്ട് തുടരാൻ കാരണം.