ഗോൾ ഓഫ് ദി വീക്ക്‌ : ക്രിസ്റ്റ്യാനോയെ വെല്ലാൻ മെസ്സിക്ക് കഴിഞ്ഞില്ല !

യുവേഫ ചാമ്പ്യൻസ് ലീഗിലെ ഈ ആഴ്ച്ചയിലെ ഏറ്റവും മികച്ച ഗോളായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ലിയോണിനെതിരായ ഗോൾ തിരഞ്ഞെടുത്തു. യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഒഫീഷ്യൽ ട്വിറ്റെറിലൂടെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. ആരാധകർക്കിടയിലൂടെ നടത്തിയ വോട്ടെടുപ്പ് കൂടെ പരിഗണിച്ചാണ് വിജയിയെ തീരുമാനിച്ചത്. സൂപ്പർ താരം ലയണൽ മെസ്സിയുടെ മനോഹരമായ ഗോളിന്റെ വെല്ലുവിളിയെ മറികടന്നാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തകർപ്പൻ ഗോൾ ഗോൾ ഓഫ് ദി വീക്ക്‌ ആയി തിരഞ്ഞെടുക്കപ്പെട്ടത്. റയൽ മാഡ്രിഡ്‌ താരം കരിം ബെൻസിമ, ബയേൺ താരം റോബർട്ട്‌ ലെവന്റോസ്ക്കി എന്നിവരുടെ ഗോളുകളെയും മറികടന്നാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾ ഈ നേട്ടത്തിന് അർഹനായത്.

ലിയോണിനെതിരായ മത്സരത്തിന്റെ അറുപതാം മിനിറ്റിലാണ് താരത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന ഗോൾ പിറന്നത്. ബെർണാഡ്ഷിയുടെ പാസ് സ്വീകരിച്ച താരം ബോക്സിന് വെളിയിൽ നിന്ന് താരം തൊടുത്ത ഒരു ബുള്ളറ്റ് ഷോട്ട് ഗോളിക്ക് ഒരവസരവും നൽകാതെ വലയെ തുളക്കുകയായിരുന്നു. അതേസമയം പ്ലെയർ ഓഫ് ദി വീക്ക്‌ ക്രിസ്റ്റ്യാനോക്കും മെസ്സിക്ക് നഷ്ടമായിരുന്നു. ഇരുവരെയും പിന്തള്ളി കൊണ്ട് ലെവന്റോസ്ക്കിയാണ് പ്ലെയർ ഓഫ് ദി വീക്ക് പുരസ്‌കാരം നേടിയത്. നാപോളിക്കെതിരെ നേടിയ ഗോളായിരുന്നു ഗോൾ ഓഫ് ദി വീക്കിൽ ഇടംപിടിച്ചത്. നാപോളി താരങ്ങളെ കബളിപ്പിച്ച് കൊണ്ട് വീഴുന്നതിനിടെ മെസ്സി മനോഹരമായി ഫിനിഷ് ചെയ്യുകയായിരുന്നു. കൂടാതെ ബെൻസിമ, ലെവന്റോസ്ക്കി എന്നിവരുടെ ഹെഡർ ഗോളുകളാണ് ലിസ്റ്റിൽ ഇടം നേടിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *